18
Jul 2023
Tue
18 Jul 2023 Tue

പട്‌ന: ബിഹാറിലെ ബക്സര്‍ ജില്ലയില്‍ പത്തുവയസ്സുകാരന്‍ ബാങ്ക് കൊള്ളയടിച്ചു. ബാങ്ക് കൗണ്ടറില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്ത ശേഷം കുട്ടി ഓടിരക്ഷപ്പെട്ടതായി അധികൃതര്‍. സംഭവത്തില്‍ കേസെടുക്കാത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബക്സര്‍ ജില്ലയിലെ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പഞ്ചാബ് നാഷണല്‍ ബാങ്കില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. ഒരു സ്ത്രീയ്ക്കൊപ്പമാണ് കുട്ടി ബാങ്കില്‍ എത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ഉച്ചയ്ക്ക് 12.45 ഓടെ സഹപ്രവര്‍ത്തകനോട് സംസാരിക്കാന്‍ കാഷ്യര്‍ എഴുന്നേറ്റ തക്കം നോക്കിയായിരുന്നു കവര്‍ച്ച. കാഷ്യര്‍ എഴുന്നേറ്റയുടന്‍, കുട്ടി കൗണ്ടറില്‍ നിന്ന് ഒരു ലക്ഷം രൂപയുമെടുത്ത് പുറത്തേക്ക് ഓടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്ന് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ചീഫ് ബ്രാഞ്ച് മാനേജരാണ് അനുപ് കുമാര്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്കിന് അകത്തും പുറത്തും സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ബ്രാഞ്ചിലെ വനിതാ അക്കൗണ്ട് ഉടമകളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുണ്ടെന്നും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) ദിനേഷ് കുമാര്‍ മലകര്‍ അറിയിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക