23
Sep 2025
Thu
23 Sep 2025 Thu
student ragging

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂര പീഡനത്തിന് ഇരയാക്കി സീനിയര്‍ കുട്ടികള്‍. ബെംഗളൂരുവിലെ സ്വകാര്യ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് സ്‌കൂളിലെ ഹോസ്റ്റലില്‍ ക്രൂരമായ റാഗിങിന് വിധേയമായത്. ഇതേ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അതിക്രമം ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്‌കൂളിലെ ഹോസ്റ്റല്‍ മുറിയില്‍ വച്ചാണ് പന്ത്രണ്ടാം ക്ലാസിലെ അഞ്ച് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ നഗ്‌നനാക്കി നൃത്തം ചെയ്പ്പിച്ചുവെന്ന് പൊലീസ് പറയുന്നു. കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.

സെപ്റ്റംബര്‍ മൂന്നു മുതല്‍ ആറു വരെ സ്ഥിരമായി വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ വച്ച് റാഗിങ്ങിന് ഇരയായതായി മാതാപിതാക്കള്‍ പറയുന്നു. റാഗിങ് നടന്നതിനു പിന്നാലെ ഹോസ്റ്റല്‍ വാര്‍ഡനും പ്രിന്‍സിപ്പലിനും പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ലൈംഗികമായി പീഡിപ്പിക്കുകയും ഇരുമ്പ് വടി കൊണ്ട് മര്‍ദിക്കുകയും ചെയ്‌തെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.