16
Apr 2026
Sat
16 Apr 2026 Sat
MBBS student committed suicide in Thrissur Jubilee mission medical college

ബസ്തി: വിവാഹചടങ്ങിനെത്തിയ പതിനൊന്നുകാരനെ കൂടുതല്‍ രസഗുള എടുത്തതിന് കത്തിക്കൊണ്ടിരിക്കുന്ന തന്തൂരി അടുപ്പിലേക്ക് തള്ളിയിട്ടു. ഇടയ്ക്കിടെ വന്ന് രസഗുള എടുത്ത് കഴിച്ചതിന്റെ പേരിലാണ് കാറ്ററിങ് ജീവനക്കാരന്റെ കൊടുംക്രൂരത. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ കുട്ടി ചികിത്സയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അമ്മയുടെ മരണശേഷം ബസ്തിയിലെ അമ്മവീട്ടില്‍ താമസിച്ച് പഠിക്കുകയായിരുന്നു ഗോണ്ട സ്വദേശിയായ ചമന്‍. മുത്തശ്ശിയോടൊപ്പമാണ് വിവാഹത്തിന് പോയത്. കുട്ടി ഒന്നിലേറെ രസഗുള എടുത്തുകഴിച്ചതാണ് കാറ്ററിങ് ജീവനക്കാരനെ പ്രകോപിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇയാള്‍ ആദ്യം കുട്ടിക്ക് താക്കീത് നല്‍കിയിരുന്നു. എന്നാല്‍ അത് ഇത് അനുസരിക്കാതെ വന്നപ്പോള്‍ കുട്ടിയെ പിടിച്ച് കത്തുന്ന തന്തൂരി അടുപ്പിന് അടുത്ത് തള്ളിപ്പിടിച്ച് കൊണ്ടുവന്നു. ഇതിനിടെ കാല് തെറ്റിയ കുട്ടി അടുപ്പിലേക്ക് വീഴുകയായിരുന്നു.

കുട്ടിയുടെ മുഖം മുതല്‍ അരക്കെട്ട് വരെ മാരകമായ രീതിയില്‍ പൊള്ളലേറ്റിട്ടുണ്ടെന്നാണ് പൊലിസ് പറയുന്നത്. അയോധ്യ മെഡിക്കല്‍ കോളജില്‍ നിന്ന് നില വഷളായതിനെ തുടര്‍ന്ന് ലഖ്‌നോ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. കുട്ടിയുടെ അമ്മാവന്‍ പരാതി നല്‍കിയിട്ടുണ്ട്.

സംഭവത്തിന് ശേഷം പ്രതിയായ കാറ്ററിങ് ജീവനക്കാരന്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായാണ് പൊലിസ് പറയുന്നത്. പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്നും പൊലിസ് പറഞ്ഞു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക