06
Jan 2024
Wed
06 Jan 2024 Wed

ആലപ്പുഴ: ആലപ്പുഴയിൽ സിപിഎം നേതാവ് ഗിരീഷ് കുമാറിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ആർഎസ്എസ് തൊഴിലാളി സംഘടനയായ ബിഎംഎസിന്റെ പ്രവർത്തകരായ ഏഴ് പ്രതികൾക്ക് 11 വർഷവും ആറ് മാസവും തടവ് ശിക്ഷ. സംഭവം നടന്ന് പത്തു വർഷങ്ങൾക്കു ശേഷം ആലപ്പുഴ ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഷാജി, ഉണ്ണി (അഖിൽ), ചെറുകാപ്പൻ, അജയൻ (കരടി), മങ്കി മഹേഷ്, ശ്യാംകുട്ടൻ, ഉണ്ണി എന്നിവരാണ് കേസിലെ പ്രതികൾ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2013 ഫെബ്രുവരി 12നായിരുന്നു സംഭവം. സിപിഎം കളർകോട് ലോക്കൽ കമ്മിറ്റി അംഗം ഗിരീഷ് കുമാറിനെയാണ് പ്രതികൾ വധിക്കാൻ ശ്രമിച്ചത്. ആലപ്പുഴ ബൈപ്പാസിന് സമീപത്തുവച്ച് ഗിരീഷ് കുമാറിനെ മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ശരീരത്താകെ 29 വെട്ടുകളും, ഇടതു കൈയും കാൽപാദവും അറ്റ നിലയിലായിരുന്നു. മരിച്ചെന്നു കരുതി പ്രതികൾ ഉപേക്ഷിച്ചു പോവുകയായിരുന്നു.

ആലപ്പുഴ ഇരവുകാട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നതിനെതിരെ ഡിവൈഎഫ്ഐ, സിപിഎം നേതൃത്വത്തിൽ 2013ൽ ക്യാംപയിൻ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി സ്ഥലത്തെ ക്വട്ടേഷൻ, മയക്കുമരുന്ന് മാഫിയ സംഘങ്ങൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിലുള്ള പ്രതികാരമാണ് ഗിരീഷ് കുമാറിനു നേരെയുള്ള വധശ്രമം എന്നാണ് കേസ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക