ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയത് 1200 പോരാളികളെന്ന് ഹമാസ്; ആക്രമണത്തിന്റെ വിശദാംശങ്ങളും വങ്കുവച്ച് നേതാക്കള്‍
|
ജറുസലേം: ഇസ്‌റാഈലിലേക്ക് നുഴഞ്ഞുകയറിയത് തങ്ങളുടെ 1200 പോരാളികളാണെന്ന് ഉള്‍പ്പെടെ വെളിപ്പെടുത്തി ആക്രമണത്തിന്റെ വിശദാംശങ്ങള്‍ വങ്കുവച്ച് ഹമാസ് നേതാക്കള്‍. ഇസ്രയേല്‍ അധിനിവേശസേനയെ മാത്രം ലക്ഷ്യമിട്ടായിരുന്നു ശനിയാഴ്ചത്തെ തങ്ങളുടെ ആക്രമണമെന്നും ഹമാസ് ഡെപ്യൂട്ടി ലീഡര്‍ സാലിഹ് അല്‍ അല്‍ റൗറി പറഞ്ഞു. ഹീബ്രു അവധിദിനങ്ങള്‍ക്ക് പിന്നാലെ തങ്ങള്‍ക്കെതിരെ ഇസ്രയേലിന്റെ ഗാസ അധിനിവേശ സൈനികര്‍ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് ശനിയാഴ്ച ആക്രമണം നടത്തിയതെന്നുംസാലിഹ് വ്യക്തമാക്കി.
ആക്രമണം ആരംഭിച്ച് മൂന്നുമണിക്കൂറിനുള്ളില്‍ തന്നെ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ ഗാസ ഡിവിഷന്റെ ആസ്ഥാനം ഹമാസ് കീഴടക്കി. ഇത് തങ്ങള്‍ക്കുപോലും ആശ്ചര്യമായിരുന്നു. ഗസ്സയിലേക്കുള്ള കടന്നുകയറ്റം സൈന്യത്തിനും നേതാക്കള്‍ക്കും വിനാശകരമായിത്തീരുന്ന യുദ്ധത്തിലേക്ക് നയിക്കുമെന്ന് ഇസ്രയേല്‍ പട്ടാളത്തിന് അറിയാമായിരുന്നു. ഞങ്ങളുടെ ആക്രമണ പദ്ധതിയേക്കാള്‍ ശക്തമാണ് പ്രതിരോധം, അത് അധിനിവേശസൈന്യത്തിന് അറിയാമായിരുന്നുവെന്നും സാലിഹ് അവകാശപ്പെട്ടു.
3,500 റോക്കറ്റുകളും ഷെല്ലുകളും അടങ്ങുന്ന ഫയര്‍ സപ്പോര്‍ട്ട് പ്ലാന്‍ തയ്യാറാക്കി. ഗസ്സയെ എന്‍വലപില്‍നിന്ന് വേര്‍തിരിക്കുന്ന മതിലില്‍ വിള്ളലുകള്‍ തീര്‍ത്തു. 1,000 മിസൈലുകളുമായി ഗാസ ഡിവിഷനു പുറത്ത് സേനയുടെ സപ്പോര്‍ട്ട് നിലയുറപ്പിച്ചു. 3,000 പോരാളികളെ യുദ്ധത്തിനും 1,500 പേരെ പിന്നണിയായും ഉപയോഗിക്കുന്നു.സിവിലിയന്മാരെയും സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും കൊല്ലരുത്, ജനങ്ങളുടെ സാധാരണ ജീവിതത്തിന് ഹാനി വരുത്തരുത് തുടങ്ങിയ ഇസ്‌ലാമിക നിര്‍ദേശങ്ങള്‍ യുദ്ധങ്ങളില്‍ പാലിക്കാന്‍ ഖസ്സാം പോരാളികള്‍ക്ക് തുടക്കം മുതല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുദ്ധം ചെയ്യുന്നത് അധിനിവേശസേനയോടും സയണിസ്റ്റ് ഭീകരരോടും മാത്രമാണെന്ന വ്യക്തതയും ഹമാസ് പോരാളികള്‍ക്കുണ്ട്.
ഹമാസിന് തടവില്‍ കഴിയുന്നവരേയോ സാധാരണക്കാരേയോ ദ്രോഹിക്കാന്‍ കഴിയില്ല. അന്താരാഷ്ട്ര യുദ്ധനിയമങ്ങള്‍ക്ക് അനുസരിച്ചാണ് ഹമാസ് പ്രവര്‍ത്തിക്കുന്നത്. കുട്ടികളേയും സ്ത്രീകളേയും ആക്രമിക്കരുതെന്നാണ് അല്‍ ഖസമിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് അബു ഖാലിദ് അല്‍ ദെയ്ഫിന്റെ നിര്‍ദേശം. മനുഷ്യരാശിക്കെതിരായി ആക്രണം നടത്തുന്നുവെന്ന് പാശ്ചാത്ത്യര്‍ ഞങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നു, എന്നാല്‍ ഞങ്ങള്‍ക്കെതിരെയുള്ള യുദ്ധം സാധാരണക്കാരെയടക്കം ലക്ഷ്യമിട്ടുള്ളതാണ്. തദ്ദേശീയരെ ആക്രമിച്ച് കീഴ്‌പ്പെടുത്തി അവിടെ രാജ്യംസ്ഥാപിക്കുകയും അണുബോംബ് വര്‍ഷിക്കുകയും ചെയ്ത അമേരിക്കക്കാരാണ് ഇപ്പോള്‍ ധാര്‍മ്മികതയെക്കുറിച്ച് സംസാരിക്കുന്നതെന്നും സാലിഹ് കുറ്റപ്പെടുത്തി.
യുദ്ധത്തിന് സാധ്യമായ എല്ലാ ഒരുക്കങ്ങളും നടത്തുന്നതോടൊപ്പം ആത്യന്തികമായി അല്ലാഹുവില്‍നിന്നുള്ള സഹായമാണ് വിജയമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





