
ഒമാൻ തീരത്ത് എണ്ണക്കപ്പൽ മുങ്ങിയുണ്ടായ അപകടത്തിൽ 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കക്കാരുമടങ്ങുന്ന 16 ജീവനക്കാരെ കാണാതായി. കൊമോറോസ് പതാക വഹിക്കുന്ന പ്രസ്റ്റീജ് ഫാൽക്കൺ എന്ന എണ്ണക്കപ്പലാണ് ഒമാൻ തീരത്ത് മുങ്ങിയത്.
![]() |
|
ജീവനക്കാർക്കായി രക്ഷാപ്രവർത്തനം തുടങ്ങിയതായി ഒമാൻ സമുദ്ര സുരക്ഷാ കേന്ദ്രം അറിയിച്ചു. ദുബൈയിലെ ഹംരിയ തുറമുഖത്ത് നിന്ന് യമനിലെ ആദനിലേക്ക് പോവുകയായിരുന്നു കപ്പൽ.