01
May 2024
Fri
01 May 2024 Fri
Umar Khalid

ഡല്‍ഹി: 2020 ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ ഡല്‍ഹി കാര്‍കര്‍ദൂമ കോടതി തള്ളി. (1353 days in jail; No bail for Umar Khalid in UAPA case) 2020 സപ്തംബര്‍ മുതല്‍ യുഎപിഎ കേസില്‍ ജയിലിലാണ് ഉമര്‍ ഖാലിദ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫെബ്രുവരിയില്‍ സുപ്രിം കോടതിയിലുള്ള ജാമ്യാപേക്ഷ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വഴി ഉമര്‍ ഖാലിദ് പിന്‍വലിച്ചിരുന്നു. വിചാരണ കോടതിയെ സമീപിക്കാനുള്ള ഉപദേശത്തെ തുടര്‍ന്നായിരുന്നു അത്.

കേസിലുള്ള വൈകലും മറ്റ് പ്രതികള്‍ക്ക് ജാമ്യം കിട്ടിയതും ചൂണ്ടിക്കാട്ടിയാണ് ഉമര്‍ ഖാലിദ് ജാമ്യാപേക്ഷ നല്‍കിയത്. ഡല്‍ഹി പോലീസിന്റെ കുറ്റപത്രത്തില്‍ തനിക്കെതിരേ ഭീകരവാദ കുറ്റമൊന്നും ചാര്‍ത്തിയിട്ടില്ല വെറുതേ പേര് ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. തനിക്കെതിരേ നികൃഷ്ടമായ മാധ്യമ വിചാരണ നടക്കുന്നതായും അദ്ദേഹം ആരോപിച്ചു.

ഉമര്‍ ഖാലിദിന്റെ ആരോപണങ്ങള്‍ ബാലിശവും അടിസ്ഥാന രഹിതവുമാണെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് ഡല്‍ഹി പോലീസ് പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. ഉമര്‍ ഖാലിദിന്റെ വിചാരണയെ സ്വാധീനിക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റഫോം ആയ എക്‌സ് വഴി നിരവധി പേര്‍ ശ്രമിക്കുന്നതായും പബ്ലിക് പ്രോസിക്യൂട്ടര്‍ ആരോപിച്ചു.