05
Feb 2025
Tue
05 Feb 2025 Tue
21 year old man arrested for impregnating minor girl

പത്തനംതിട്ട അടൂരില്‍ അഞ്ചാംക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അയല്‍വാസിയായ 16കാരനടക്കം രണ്ടുപേര്‍ പിടിയില്‍.എറണാകുളം സ്വദേശി സുധീഷാണ് പിടിയിലായ രണ്ടാമന്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

16കാരന്‍ പെണ്‍കുട്ടിയുടെ വായ പൊത്തിപ്പിടിച്ച് ആളൊഴിഞ്ഞ വീട്ടിലെത്തിച്ചു പീഡിപ്പിച്ചെന്നും ഈ സമയം സുധീഷ് പെണ്‍കുട്ടിയുടെ കൂട്ടുകാരെ തടഞ്ഞുവച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്. തിങ്കളാഴ്ചയാണ് ഇരുവരെയും പിടികൂടിയത്.

അടൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സുധീഷ്. കൂട്ടുകാരികള്‍ക്കൊപ്പം നടന്നുവരുന്നതിനിടെ പെണ്‍കുട്ടിയെ 16കാരനും സുധീഷും ചേര്‍ന്ന് തടഞ്ഞുവയ്ക്കുകയായിരുന്നു.
പോക്‌സോ വകുപ്പുകള്‍ പ്രകാരം അടൂര്‍ ഡിവൈഎസ്പിയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈല്‍ ബോര്‍ഡിന് മുമ്പാകെയും യുവാവിനെ മജിസ്‌ട്രേറ്റിന് മുമ്പാകെയും ഹാജരാക്കി.

ALSO READ:  പീഡിപ്പിച്ചവരെല്ലാം ദൃശ്യങ്ങള്‍ പകര്‍ത്തി വീണ്ടും ഇരയാക്കി; 62 പേരെ തിരിച്ചറിഞ്ഞു; പത്തനംതിട്ട പീഡനത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക