15
Jan 2025
Sun
15 Jan 2025 Sun
Rape

പത്തനംതിട്ട: 18കാരിയെ 60ലേറെ പേര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ ഇതിനകം അറസ്റ്റിലായത് 26 പേര്‍.(Pathanamthitta gang rape: 26 arrested)  കേസിന്റെ വ്യാപ്തി കണക്കിലെടുത്ത് ഡി.ഐ.ജി അനിതാ ബീഗത്തിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘം രൂപവല്‍കരിച്ചു.

whatsapp പീഡിപ്പിച്ചവരെല്ലാം ദൃശ്യങ്ങള്‍ പകര്‍ത്തി വീണ്ടും ഇരയാക്കി; 62 പേരെ തിരിച്ചറിഞ്ഞു; പത്തനംതിട്ട പീഡനത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്ന ചില ആളുകള്‍ ജില്ലക്ക് പുറത്താണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതോടെ അന്വേഷണം ജില്ലയ്ക്കു പുറത്തേക്കും വ്യാപിപ്പിച്ചു.

പെണ്‍കുട്ടി ഉപയോഗിച്ച ഫോണിലേക്ക് പ്രതികളില്‍ മിക്കവരും അശ്ലീല ദൃശ്യങ്ങള്‍ അയച്ചതായി പോലീസ് കണ്ടെത്തി. പെണ്‍കുട്ടിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ വാട്‌സ് ആപ്പ് വഴി അയച്ച് ഭീഷണിപ്പെടുത്തിയാണ് കൂടുതല്‍ പേര്‍ അവളെ ഇരകളാക്കിയത്. അച്ഛന്റെ മൊബൈല്‍ ഫോണിലൂടെയായിരുന്നു പെണ്‍കുട്ടിയും പ്രതികളുമായുള്ള ആശയ വിനിമയം. കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ അറിയുമായിരുന്നില്ല.

ALSO READ: സംഘപരിവാര പദ്ധതി പൊളിഞ്ഞു; സംഭല്‍ മസ്ജിദിലെ കിണറില്‍ പൂജ നടത്തുന്നത് നിരോധിച്ച് സുപ്രിം കോടതി

പെണ്‍കുട്ടിക്ക് 13 വയസ്സുള്ളപ്പോള്‍ കാമുകനായ സുബിന്‍ മൊബൈല്‍ ഫോണിലൂടെ അശ്ലീലസന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുത്തിരുന്നു. ഈ ദൃശ്യങ്ങളിലുള്ള രീതിയില്‍ കുട്ടിയുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും ശേഖരിക്കുകയും ചെയ്തു.

തുടര്‍ന്ന് 16 വയസ്സായപ്പോഴാണ് കാമുകന്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. പിന്നീട് മറ്റൊരു ദിവസവും പീഡിപ്പിച്ചു. പിന്നീട് കൂട്ടുകാരായ മറ്റുപ്രതികള്‍ക്ക് പെണ്‍കുട്ടിയെ കാഴ്ചവെക്കുകയായിരുന്നു.

ഇവര്‍ സംഘം ചേര്‍ന്ന് തോട്ടത്തില്‍വെച്ച് കൂട്ടബലാത്സംഗത്തിന് വിധേയയാക്കിയതായും മൊഴിയില്‍ പറയുന്നു. പഠിക്കുന്ന സ്ഥാപനത്തില്‍ നടത്തിയ കൗണ്‍സലിങ്ങിലാണ് കുട്ടി ഞെട്ടിക്കുന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയത്.

സംഭവത്തില്‍ ഇതിനകം ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. പെണ്‍കുട്ടി പറഞ്ഞ 64 പേരില്‍ 62 പേരെ പൊലീസ് തിരിച്ചറിഞ്ഞു. തുടക്കത്തില്‍ അഞ്ചുപേരെയാണ് അറസ്റ്റ്‌ചെയ്തത്.

രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ഇലവുംതിട്ട പൊലീസ് അഞ്ചുപേരെയും മൂന്ന് കേസെടുത്ത പത്തനംതിട്ട പൊലീസ് ഒമ്പത് പ്രതികളെയും റാന്നി പൊലീസ് ആറ് പേരെയുമാണ് അറസ്റ്റ് ചെയ്തത്. സുബിന്‍ (24), വി.കെ. വിനീത് (30), കെ. അനന്ദു ( 21), എസ്. സന്ദീപ് (30), ശ്രീനി എന്ന എസ്. സുധി (24) എന്നിവരാണ് ഇലവുംതിട്ട സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരുകേസിലെ പ്രതികള്‍. ഇവിടെ രജിസ്റ്റര്‍ ചെയ്ത മറ്റൊരു പോക്‌സോ കേസില്‍ അച്ചു ആനന്ദാണ് (21) പ്രതി. ആദ്യത്തെ കേസില്‍ അഞ്ചാംപ്രതി സുധി, പത്തനംതിട്ട പൊലീസ് നേരത്തേ രജിസ്റ്റര്‍ ചെയ്ത മറ്റൊരു പോക്‌സോ കേസില്‍ നിലവില്‍ ജയിലിലാണ്.

പത്തനംതിട്ട സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത മൂന്ന് കേസുകളില്‍ ആദ്യ കേസില്‍ ഷംനാദാണ് (20) അറസ്റ്റിലായത്. അടുത്ത കേസില്‍ ആറ് പ്രതികളും പിടിയിലായി. ഇതില്‍ ഒരാള്‍ 17കാരനാണ്. അഫ്‌സല്‍ (21), സഹോദരന്‍ ആഷിക്ക് (20), നിധിന്‍ പ്രസാദ് (21), അഭിനവ് (18), കാര്‍ത്തിക് (18) എന്നിവരാണ് പിടിയിലായ മറ്റ് പ്രതികള്‍. അഫ്‌സല്‍ പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യാശ്രമത്തിനെടുത്ത രണ്ട് കേസുകളില്‍ പ്രതിയാണ്.

ഈ കേസുകളില്‍ നിലവില്‍ ജാമ്യത്തിലാണ്. ആഷിക്, അഫ്‌സല്‍ പ്രതിയായ ഒരുകേസില്‍ കൂട്ടുപ്രതിയാണ്. കോടതി ജാമ്യത്തിലാണിപ്പോള്‍. മറ്റൊരു കേസില്‍ കണ്ണപ്പന്‍ എന്ന സുധീഷ് (27), നിഷാദ് എന്ന അപ്പു (31) എന്നിവരാണ് അറസ്റ്റിലായത്.

പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ 2022ല്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസിലെ മൂന്നാം പ്രതിയാണ് സുധീഷ്. പത്തനംതിട്ട, കോന്നി പൊലീസ് സ്റ്റേഷനുകളില്‍ 2014ലെ രണ്ട് മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് അപ്പു.

കേസില്‍ പട്ടികവിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകള്‍കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

\