14
Jul 2025
Sun
14 Jul 2025 Sun
162 foreign trips and 300 Crore Scam committed by Harshvardhan Jain

യുപിയില്‍ ഏഴുവര്‍ഷത്തിലേറെ വ്യാജ എംബസി നടത്തിയ ഹര്‍ഷ് വര്‍ധന്‍ ജെയിന്‍ നടത്തിയത് 162 വിദേശയാത്രകള്‍. ഇയാള്‍ക്ക് വിദേശങ്ങളില്‍ നിരവധി ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടെന്നും 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദേശത്ത് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയിരുന്ന ഇയാള്‍ ഗാസിയാബാദില്‍ ഇരുനില കെട്ടിടം വാടകയ്‌ക്കെടുത്തായിരുന്നു വ്യാജ എംബസി പ്രവര്‍ത്തിച്ചിരുന്നു. വ്യാജ നയതന്ത്ര നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ച നാല് ആഡംബര വാഹനങ്ങളും കൃത്രിമ രേഖകളും ആഡംബര വാച്ചുകളുടെ ശേഖരവും നേരത്തേ ഉത്തര്‍പ്രദേശ് പ്രത്യേക ദൗത്യ സേന പിടിച്ചെടുത്തിരുന്നു.

അന്റാര്‍ട്ടിക്കയിലെ ചെറുരാജ്യവും ലോകം അംഗീകരിച്ചിട്ടില്ലാത്തതുമായ വെസ്റ്റ് ആര്‍ട്ടിക്കയുടെ പേരിലായിരുന്നു ഹര്‍ഷ് വര്‍ധന്‍ ജെയിന്‍ വ്യാജ എംബസി തുറന്നത്.

ALSO READ: യുപിയില്‍ വ്യാജ എംബസി പ്രവര്‍ത്തിച്ചത് ഏഴുവര്‍ഷം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക