07
Jun 2024
Sat
07 Jun 2024 Sat
17 year old girl dies after eating stale mutton curry from madrasa

മദ്റസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കറി കഴിച്ച 17കാരി മരിച്ചു. എട്ടു വിദ്യാർഥിനികളെ ​ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. പെൺകുട്ടികൾ താമസിച്ചു പഠിക്കുന്ന മതപാഠശാലയിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കരിഷ്മ എന്ന കുട്ടിയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് കുട്ടികൾക്ക് ആട്ടിറച്ചി കറിവച്ചുകൊടുത്തത്. വെള്ളിയാഴ്ച രാവിലെ കുട്ടികൾ ഛർദ്ദിക്കുകയും വയർ വേദന അടക്കമുള്ള അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും. കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും കരിഷ്മ മരിക്കുകയായിരുന്നു. കരിഷ്മയുടെ മൃതദേഹം പോസ്റ്റ് മോർ
ട്ടത്തിനു വിധേയമാക്കി.

എട്ടുകുട്ടികൾ ആശുപത്രിയിൽ ചികിൽസയിൽ തുടരുകയാണ്. അതേസമയം കരിഷ്മയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. കരിഷ്മയുടെ ശരീരത്തിൽ മുറിവുകളുണ്ടെന്നും മകൾ മരിച്ച് ആറുമണിക്കൂറിനു ശേഷമാണ് വിവരം തങ്ങളെ അറിയിച്ചതെന്നും കുടുംബം വ്യക്തമാക്കി. 65 കുട്ടികളാണ് മദ്റസയിൽ താമസിച്ചുപഠിക്കുന്നത്.

ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോ​ഗസ്ഥർ മദ്റസയിലെത്തി ഭക്ഷണ സാംപിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചുകൊണ്ടുപോയിട്ടുണ്ട്. 10 ദിവസം മുമ്പ് വാങ്ങിയ ആട്ടിറച്ചി സൂക്ഷ്മതയില്ലാതെ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും ഇതാണ് വ്യാഴാഴ്ച കറിവച്ചതെന്നും ഉദ്യോ​ഗസ്ഥർ കണ്ടെത്തി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക