31
Sep 2025
Sat
31 Sep 2025 Sat
one more amoebic encephalitis death case reported

തിരുവനന്തപുരത്ത് 17കാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തല്‍കുളത്തില്‍ കൗമാരക്കാരന്‍ കുളിച്ചിരുന്നു. രോഗബാധ സ്ഥിരീകരിച്ചതിനു പിന്നാലെ ഈ നീന്തല്‍ക്കുളം ആരോഗ്യവകുപ്പ് പൂട്ടി. ഇന്നലെയാണ് പതിനേഴുകാരന് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ദിവസമാണ് 17കാരന്‍ സുഹൃത്തുക്കള്‍ക്കൊപ്പം നീന്തല്‍കുളത്തിലിറങ്ങിയത്. ഇതിനുശേഷം ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികില്‍സതേടിയ കൗമാരക്കാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ഈ നീന്തല്‍കുളത്തിലെ വെള്ളം ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്.

ഈ വര്‍ഷം സംസ്ഥാനത്ത് 66 പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഈ മാസം ആകെ 19 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും രോഗം ബാധിച്ച ഏഴുപേര്‍ മരിക്കുകയും ചെയ്തു.

ALSO READ: യുകെയില്‍ ഇന്ത്യക്കാരി ബലാല്‍സംഗത്തിനിരയായി’ സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകണമെന്ന് ആക്രോശം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക