14
Sep 2025
Sat
14 Sep 2025 Sat
rape in saharanpur

യുകെയില്‍ ബലാല്‍സംഗത്തിനിരയായി ഇന്ത്യന്‍ യുവതി. സിഖ് യുവതിയെയാണ് രണ്ടംഗ സംഘം ബലാല്‍സംഗം ചെയ്തത്. സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകൂ എന്നും യുവതിയോട് അക്രമികള്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ഓള്‍ഡ്ബുറിയിലെ ടേം റോഡിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ട് വെള്ളക്കാരാണ് അക്രമികളെന്നും ഇവരില്‍ ഒരാളുടെ തല മൊട്ടയടിച്ചിരുന്നുവെന്നും മറ്റൊരാള്‍ ഇരുണ്ട കളര്‍ സ്വെറ്ററും ധരിച്ചിട്ടുണ്ടെന്ന് യുവതി പോലീസിനോട് പറഞ്ഞു. ഇന്ത്യക്കാര്‍ക്കെതിരായ വംശീയ അതിക്രമം വര്‍ധിച്ചുവരികയാമെന്ന് ബ്രിട്ടീഷ് എംപി പ്രീത് കൗര്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ മാസം രണ്ട് പ്രായമായ സിഖുകാരെ വോല്‍വര്‍ഹാംടണ്‍ റെയില്‍വേ സ്‌റ്റേഷനു പുറത്തുവച്ച് മൂന്ന് കൗമാരക്കാര്‍ ചേര്‍ന്ന് ആക്രമിച്ചിരുന്നു.

ALSO READ:
ശസ്ത്രക്രിയാ ടേബിളില്‍ രോഗിയെ മയക്കിക്കിടത്തി നഴ്‌സുമായി സെക്‌സ്; കുറ്റം സമ്മതിച്ച് ഡോക്ടര്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക