20
Dec 2024
Mon
20 Dec 2024 Mon
17 year old student killed by best friend for black mailing his lover with stolen videos and photos

കൂട്ടുകാരന്റെ കാമുകിയെ ബ്ലാക്ക് മെയില്‍ ചെയ്ത പ്ലസ് ടു വിദ്യാര്‍ഥി കൊല്ലപ്പെട്ടു. കൊലപാതകം നടത്തിയ 17കാരനായ കൂട്ടുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. അഭിനവ് എന്ന പന്ത്രണ്ടാം ക്ലാസുകാരനാണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാമുകിയുടെ ഫോട്ടോയും വീഡിയോകളും 17കാരന്റെ ഫോണില്‍ കണ്ട അഭിനവ് ഇത് സ്വന്തം ഫോണിലേക്ക് അയച്ചെടുക്കുകയും ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നു. തനിക്കൊപ്പം കറങ്ങാന്‍ വരണമെന്നതടക്കമുള്ള ആവശ്യമായിരുന്നു അഭിനവ് പെണ്‍കുട്ടിയെ അറിയിച്ചത്. ഈ വിവരം കാമുകി 17കാരനെ അറിയിച്ചതോടെ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.

അയല്‍വാസികളായ 17കാരനും അഭിനവും എന്‍ജിനീയറിങ് എന്‍ട്രന്‍സ് കോച്ചിങ് നടത്തിവരികയായിരുന്നു. വീട്ടില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള കോച്ചിങ് സെന്ററിലേക്ക് അഭിനവിന്റെ സ്‌കൂട്ടറിലായിരുന്നു ഇരുവരും പോയിവന്നിരുന്നത്. ശനിയാഴ്ച ഇരുവരും കോച്ചിങ് സെന്ററിലേക്ക് പോയെങ്കിലും അഭിനവ് വൈകുന്നേരമായിട്ടും മടങ്ങിവന്നില്ല.

രാത്രിയായിട്ടും മകനെ കാണാതെ വന്നതോടെ അഭിനവിന്റെ പിതാവ് പോലീസില്‍ പരാതി നല്‍കി.
സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പോലീസ് 17കാരനും അഭിനവും ഒരുമിച്ചു പോവുന്ന ദൃശ്യം കണ്ടെടുക്കുകയും ചോദ്യം ചെയ്യലിനായി കൗമാരക്കാരനെ കസ്റ്റിഡിയിലെടുക്കുകയും ചെയ്തു. ഇതോടെ 17കാരന്‍ കുറ്റം സമ്മതിച്ചു.

ശനിയാഴ്ച മൊബൈല്‍ ഫോണ്‍ കടയില്‍ കൊണ്ടുപോയി എണ്ണായിരം രൂപയ്ക്കു വിറ്റുവെന്നും തുടര്‍ന്ന് റസ്റ്റോറന്റില്‍ പോയി ഭക്ഷണം കഴിച്ചശേഷം മടങ്ങിവരവെ ആളൊഴിഞ്ഞ ഇടത്തുവച്ച് അഭിനവിനെ ചുറ്റികയ്ക്ക് തലയ്ക്കടിച്ചുകൊല്ലുകയായിരുന്നുവെന്നും പ്രതി പറഞ്ഞു. ബാഗില്‍ കരുതിയിരുന്ന ചുറ്റികയ്ക്ക് തലയ്ക്കടിച്ചായിരുന്നു കൊലപാതകം. കലി തീരുവോളം ചുറ്റികയ്ക്ക് അഭിനവിന്റെ തലയില്‍ പ്രഹരിച്ചുവെന്നും പ്രതി വെളിപ്പെടുത്തി. തുടര്‍ന്ന് പോലീസ് മൃതദേഹം കണ്ടെത്തുകയും പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് കൈമാറുകയും ചെയ്തു.