ബംഗളുരുവില്‍ കനത്ത മഴയില്‍ മതിലിടിഞ്ഞുവീണ് മലയാളികളടക്കം ഏഴു മരണം. ബൗറിങ് ആശുപത്രിയുടെ ചുറ്റുമതിലാണ് ഇടിഞ്ഞുവീണത്. വിനോദയാത്രയ്ക്ക് എത്തിയ എറണാകുളം രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മഴയില്‍ നിന്ന് രക്ഷ നേടി മതിലിന് സമീപം നിന്നവരാണ് മരിച്ചവര്‍.
|
56 അംഗ കുടുംബശ്രീയുടെ വിനോദയാത്രാ സംഘത്തിലെ അംഗങ്ങളായിരുന്നു ലതയും സ്മിതയും. പര്‍ച്ചേസിന് വേണ്ടിയാണ് ശിവാജി നഗറില്‍ എത്തിയത്. മഴ പെയ്തപ്പോള്‍ ടാര്‍പോളിന്‍ ഷീറ്റിന് കീഴില്‍ വന്നു നില്‍ക്കുകയായിരുന്നു ഇവര്‍. ഈ സമയാണ് മതില്‍ ഇടിഞ്ഞത്.
സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
ALSO READ: ലക്ഷദ്വീപ് സന്ദര്‍ശനത്തിനുള്ള നിബന്ധനകളില്‍ ഇളവ്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





