കര്‍ണാടകയില്‍ കുഴല്‍കിണറില്‍ വീണ രണ്ടുവയസ്സുകാരനെ 20 മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവില്‍ രക്ഷപ്പെടുത്തി. ലചായന്‍ ഗ്രാമത്തിലാണ് രണ്ടുവയസ്സുകാരന്‍ കളിക്കുന്നതിനിടെ വീടിനു സമീപത്തുള്ള കുഴല്‍കിണറില്‍ വീണത്. 16 അടി താഴ്ചയിലായിരുന്നു കുട്ടി കുടുങ്ങിക്കിടന്നിരുന്നത്.(2 year old boy rescued from borewell after 20 hour long operation)
|
കിണറിന്റെയുള്ളില്‍ നിന്ന് കുട്ടിയുടെ കരച്ചില്‍ കേട്ടവരാണ് വിവരം വീട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് വിവരം അധികൃതര്‍ക്ക് കൈമാറുകയും രക്ഷാപ്രവര്‍ത്തനം തുടരുകയുമായിരുന്നു.
കുഴല്‍ക്കിണറിന് സമാന്തരമായി 21 അടി താഴ്ചയില്‍ കുഴിയെടുക്കുകയും ഇവിടെ നിന്ന് കുഴല്‍കിണറിലേക്ക് തുരങ്കമുണ്ടാക്കി കുട്ടിയെ രക്ഷിക്കുകയുമായിരുന്നു. പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





