മണ്ണാര്‍ക്കാട്: 26-ാമത് പാലക്കാട് ജില്ല അമേച്ചര്‍ തയ്ക്വാണ്ടോ ചാംപ്യന്‍ഷിപ്പിന് മണ്ണാര്‍ക്കാട് വേദിയായി. ചാംപ്യന്‍ഷിപ്പില്‍ 250 ഓളം കുട്ടികള്‍ പങ്കെടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ ഷറഫുന്നിസ സൈദ് അധ്യക്ഷത വഹിച്ചു.
ഒറ്റപ്പാലം എംഎല്‍എയും പാലക്കാട് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ അഡ്വക്കേറ്റ് പ്രേം പ്രേംകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
|
തയ്ക്വാണ്ടോ അസോസിയേഷന്‍ ടെക്‌നിക്കല്‍ ചെയര്‍മാന്‍മാസ്റ്റര്‍ പി സി ഗോപിനാഥ്, പാലക്കാട് ജില്ല മുഖ്യരക്ഷാധികാരി പ്രഭാകര്‍, എംഇഎസ് കല്ലടി കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാജേഷ്, എംഇഎസ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപക ആയിഷ ബീ, കെപിഎസ് പയ്യന്നട, എംഇഎസ് കല്ലടി കോളജ് ഫിസിക്കല്‍ അധ്യാപകന്‍ മൊയ്തു, ഗഫൂര്‍ മാസ്റ്റര്‍ ഡിഎച്ച്എസ്, പാലക്കാട് ജില്ല തയ്ക്വാണ്ടോ പ്രസിഡന്റ് കൃഷ്ണന്‍കുട്ടി, ജില്ലാ സെക്രട്ടറി സുരേഷ്, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പ്രഭു, സജു, പാലക്കാട് ജില്ലാ പിആര്‍ഒ മൊയ്തീന്‍കുട്ടി, ഇന്‍സ്ട്രക്ടര്‍മാരായ ജാബിര്‍, റിഷാദ് അരിയൂര്‍ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ യൂസഫ് അലനല്ലൂര്‍ സ്വാഗതവും ഇന്‍സ്ട്രക്ടര്‍ മുസ്തഫ കെ കൊമ്പം നന്ദിയും പറഞ്ഞു.


