നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 27 ഇന്ത്യക്കാർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. മഹാരാഷ്ട്രയിൽ നിന്നുപോയ സംഘമാണ് അപകടത്തിൽ പെട്ടത്. നാൽപതിലേറെ പേർ അപകടസമയം ബസ്സിലുണ്ടായിരുന്നു. തനാഹുൻ ജില്ലയിൽ ആണ് സംഭവം.
|
റോഡിൽ നിന്ന് തെന്നിമാറിയ ബസ് 250 മീറ്റർ താഴ്ചയിലൂടെ ഒഴുകുന്ന മർസിയാൻഗ്ഡി നദിയിലേക്ക് മറിയുകയായിരുന്നു. റിസോർട്ടുകളുടെ നഗരമായ പൊഖാറയിൽ നിന്ന് കാഠ്മണ്ഡുവിലേക്കു പോവുകയായിരുന്നു ബസ്. ഡ്രൈവറടക്കം 43 പേർ ബസ്സിലുണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
പരിക്കേറ്റ 16 പേരെ വ്യോമമാർഗം കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് മാറ്റി. മഹാരാഷ്ട്രയിൽ നിന്നു വിനോദസഞ്ചാരികൾ ഗോരഖ്പൂറിൽ നിന്നാണ് ബസ് മാർഗം ബുധനാഴ്ച പൊഖാറയിലെത്തിയത്. ഇവിടെ രണ്ട് ദിവസം ചെലവഴിച്ച ശേഷം വെള്ളിയാഴ്ച രാവിലെയാണ് സംഘം കാഠ്മണ്ഡുവിലേക്ക് യാത്ര തിരിച്ചത്.
കാഠ്മണ്ഡുവിലെത്തിക്കുന്ന മൃതദേഹങ്ങൾ ശനിയാഴ്ച പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. നടപടികൾ പൂർത്തിയാക്കാൻ ഇന്ത്യൻ എംബസി നേതൃത്വം നൽകിവരികയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





