ആഭ്യന്തര സംഘർഷം തുടരുന്ന മ്യാൻമറിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ വിവാഹച്ചടങ്ങിനായി ഒരുക്കങ്ങൾ നടന്നിരുന്ന വീട് തകർന്നു. ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ഷാൻ, കരെന്നി സംസ്ഥാനങ്ങളുടെ അതിർത്തി മേഖലയിലുള്ള മോയി ബേയിലെ ഗ്രാമത്തിലായിരുന്നു ആക്രമണം. കുടിയൊഴിപ്പിക്കപ്പെട്ട നിരവധി പേർ താമസിക്കുന്ന പ്രദേശമാണിത്. കുടിയൊഴിപ്പിക്കപ്പെട്ട രണ്ട് പേർ തമ്മിലുള്ള വിവാഹത്തിനായി ഒരുക്കങ്ങൾ നടത്തിവരികയായിരുന്ന വീട്ടിലാണ് ബോംബ് പതിച്ചതെന്ന് ദൃക്സാക്ഷി വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു. വിമാനം സമീപത്തുകൂടി പറക്കുന്ന ശബ്ദം കേട്ടെങ്കിലും പ്രദേശത്ത് ആക്രമണമുണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്ന് ദൃക്സാക്ഷി പറഞ്ഞു.
|
2021ൽ ഓങ് സാൻ സൂചിയുടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തതോടെയാണ് മ്യാൻമറിൽ ആഭ്യന്തരയുദ്ധം രൂക്ഷമായത്. സായുധ പ്രതിപക്ഷ ഗ്രൂപ്പുകളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലുകൾ തുടരുകയാണ്. ഷാൻ, കരെന്നി സംസ്ഥാനങ്ങളുടെ അതിർത്തിയിലുള്ള മോയി ബേ പട്ടണം സൈന്യത്തിന്റെ നിയന്ത്രണത്തിലാണെങ്കിലും പുറത്തുള്ള ഗ്രാമീണ മേഖലകളിൽ പ്രതിപക്ഷ സേനകൾക്ക് സ്വാധീനമുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



