18
Feb 2026
Tue
18 Feb 2026 Tue
33 kilo ganjav caught in Ernakulam

എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്ന്് 33 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത് ആര്‍പിഎഫ്. കന്യാകുമാരിയിലേക്ക് പോകുന്ന വിവേക് എക്‌സ്പ്രസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് അടങ്ങിയ രണ്ട് ചാക്കു കെട്ടുകള്‍ ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് കണ്ടെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച്, ആര്‍പിഎഫ് ആലുവ, എക്സൈസ് ആലുവ എന്നിവ സംയുക്തമായി വിവേക് എക്‌സ്പ്രസിലും പ്ലാറ്റ്‌ഫോമിലും ട്രെയിനിലും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. വിപണിയില്‍ 17 ലക്ഷത്തോളം രൂപ വില വരുന്ന കഞ്ചാവ് ആണ് പിടിച്ചെടുത്തതെന്ന് ആര്‍പിഎഫ് പറഞ്ഞു. സംഭവത്തില്‍ ആരെയും പിടികൂടിയിട്ടില്ല. പരിശോധന കണ്ട് കഞ്ചാവ് കൊണ്ടുവന്നവര്‍ ഇത് ഉപേക്ഷിച്ച് രക്ഷപ്പെട്ടതായിരിക്കാമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ALSO READ: കൊണ്ടോട്ടിയില്‍ ജലസംഭരണി തകര്‍ന്നുവീണ് യുവാവ് മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക