26
Nov 2024
Mon
26 Nov 2024 Mon
36 passengers dies after bus falls in gorge

ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 യാത്രികര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ അല്‍മോറ ജില്ലയില്‍ തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം. പൗരിയില്‍ നിന്ന് രാംനഗറിലേക്ക് പോവുകയായിരുന്നു ബസ്. 250 കിലോമീറ്റര്‍ ആയിരുന്നു ആകെ യാത്രാദൂരം. ലക്ഷ്യസ്ഥാനത്ത് എത്താന്‍ 35 കിലോമീറ്റര്‍ മാത്രം ശേഷിക്കെയാണ് ബസ് 200 മീറ്ററോളം താഴ്ചയിലേക്ക് മറിഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് പോലീസും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി. ഇരുപതിലേറെ പേര്‍ സംഭവസ്ഥലത്തുവച്ചും ഒമ്പതുപേര്‍ ആശുപത്രിയില്‍ എത്തിയശേഷവുമാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ വ്യോമമാര്‍ഗം എയിംസ് ആശുപത്രിയിലേക്ക് മാറ്റി.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാലുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപ വീതവും നല്‍കും. സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തു.