20
Jul 2026
Sun
20 Jul 2026 Sun
4 killed in landslide in Nagaland

നാഗാലാന്‍ഡിലെ മോന്‍ ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലില്‍ നാലു മരണം. നിരവധി പേരെ കാണാതായി. മേഖലയില്‍ പലയിടത്തും മിന്നല്‍ പ്രളയവും ഉണ്ടായി. ഉരുള്‍പൊട്ടലില്‍ പെട്ടവരില്‍ നാലുപേരെ മൃതദേഹം കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എട്ടുപേര്‍ മരിച്ചതായാണ് കരുതുന്നതെന്നും ഇതില്‍ നാലുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്നും മോന്‍ ഡപ്യൂട്ടി കമ്മീഷണര്‍ വിന്നി കോന്‍യാക്ക് പറഞ്ഞു. നിരവധി വീടുകളാണ് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ വീതം നഷ്ടപരിഹാരവും പരിക്കേറ്റവര്‍ക്ക് 74000 രൂപ വീതം സഹായധനവും നല്‍കുമെന്ന് മുഖ്യമന്ത്രി നീഫിയു റിയോ അറിയിച്ചു.

ALSO READ:നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു