നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. എറണാകുളം പുക്കാട്ടുപടി പൂക്കോട്ടുമോളം പുത്തന്‍പുരയ്ക്കല്‍ റെജിമോന്റെ ഭാര്യ ഷിനി (46) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 7.55ഓടെ ഭര്‍ത്താവിനൊപ്പം ബൈക്കിന്റെ പിന്നിലിരുന്ന് ഷിനി യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. റോഡിന് കുറുകെ നായ ചാടിയതോടെ ബൈക്ക് മറിയുകയും ഷിനി റോഡിലേക്ക് തലയടിച്ചു വീഴുകയുമായിരുന്നു.
|
തലയുടെ പിന്‍ഭാഗത്ത് ഗുരുതരമായി പരുക്കേറ്റ ഷിനിയെ ഉടന്‍ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മകന്‍: കാര്‍ത്തിക്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ആലുവ എടത്തല ശ്മശാനത്തില്‍ സംസ്‌കരിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





