29
Feb 2024
Fri
29 Feb 2024 Fri

ഉത്തരാഖണ്ഡില്‍ മദ്രസ പൊളിച്ചതിന്റെ പേരില്‍ സംഘര്‍ഷം: നാലു പേര്‍ കൊല്ലപ്പെട്ടു, 250 പേര്‍ക്ക് പരിക്ക്, നിരോധനാജ്ഞ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹല്‍ദ്വാനി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനില്‍ നിയമവിരുദ്ധമെന്ന് ആരോപിച്ച് ദ്‌റസ ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്തതിന്റെ പേരില്‍ പ്രദേശത്ത് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. വിവധ പ്രദേശങ്ങളിലായി ഉണ്ടായ സംഘര്‍ഷത്തില്‍ 250ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷാവസ്ഥ നിയന്ത്രണവിധേയമാക്കാന്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

സംഘര്‍ഷം വ്യാപിച്ചതോടെ ഹല്‍ദ്വാനിയിലെ സ്‌കൂളുകള്‍ പൂട്ടുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെക്കുകയും ചെയ്തു. പ്രദേശത്ത് അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു. കലാപകാരികളെ വെടിവയ്ക്കാന്‍ ഉത്തരവിട്ടു.

കോടതി ഉത്തരവ് പ്രകാരമാണ് സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന് ആരോപിച്ച് മദ്രസ പൊളിച്ചത്. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ എത്തിയാണ് മദ്രസ പൊളിച്ചത്. ഇത് തടയാന്‍ ജനങ്ങള്‍ കൂട്ടമായി എത്തിയതോടെ സംഘര്‍ഷത്തിന് വഴിമാറുകയായിരുന്നു.

പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ 50ലേറെ പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്രസ ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റുന്നതിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ ലാത്തിവീശിയതാണ് സംഘര്‍ഷത്തിന് തുടക്കം.

പിന്നാലെയാണ് പ്രദേശത്ത് ജില്ലാ ഭരണകൂടം കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. റോഡുകള്‍ ബാരിക്കേഡ് സ്ഥാപിച്ച് അടക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അടിയന്തര യോഗം വിളിച്ചു. കോടതി ഉത്തരവിനെത്തുടര്‍ന്നാണ് പൊളിക്കല്‍ നടപടിയെന്നും ധാമി പറഞ്ഞു.

4 killed, over 100 cops injured in riots over madrasa demolition in Haldwani