തായ്ലാന്‍ഡിലെ വിനോദയാത്ര കഴിഞ്ഞ് വിമാനത്താവളത്തിലിറങ്ങി വീട്ടിലേക്കു മടങ്ങുന്നതിനിടെ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ട് നാലുവയസ്സുകാരന് മരിച്ചു. മാതാപിതാക്കളും രണ്ട് സഹോദരങ്ങളും പരിക്കുളോടെ രക്ഷപെട്ടു. തിരുവല്ല കടപ്ര റോണി മാത്യു-റിബി അന്ന ജോണ്‍ ദമ്പതികളുടെ മകന് റെസിന്‍ മാത്യു ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം.
|
റോണി മാത്യു ആണ് കാര്‍ ഓടിച്ചിരുന്നത്. കാര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നെഞ്ചിലേറ്റ ഗുരുതര പരിക്കിനെ തുടര്‍ന്ന് കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരിക്കുകയായിരുന്നു.
കടപ്ര സ്റ്റെല്ലാ മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയാണ്. മൃതദേഹം പരുമലയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്. സഹോദരങ്ങള്‍: റോഹന്‍, റയാന്.
ALSO READ: വീട്ടുമുറ്റത്ത് പിന്നോട്ടെടുത്ത കാറിടിച്ച് നാലുവയസ്സുകാരി മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്


