03
Jun 2026
Wed
03 Jun 2026 Wed
4 year old girl and electric autorickshaw fell in well

നാലുവയസ്സുകാരി ഇലക്ട്രിക് ഓട്ടോറിക്ഷയില്‍ കയറി കളിക്കുന്നതിനിടെ വാഹനവും കുട്ടിയും കിണറ്റില്‍ വീണു. തൃശൂരില്‍ കുന്നംകുളം മരത്തംകോടാണ് സംഭവം. അമ്പലം പള്ളി സ്വദേശി ബിന്നി-സീമ ദമ്പതികളുടെ മകള്‍ എല്‍സിയാണ് അപകടത്തില്‍പ്പെട്ടത്. കുട്ടി ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധന്‍ ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം നടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓട്ടോറിക്ഷാ ഡ്രൈവറായ ബിന്നി ഉച്ചയ്ക്ക് ചോറുണ്ണാനാണ് വീട്ടിലെത്തിയത്. വാഹനത്തിന്റെ സ്വിച്ച് ഓഫാക്കാന്‍ ബിന്നി മറന്നിരുന്നു. ഈ സമയം എല്‍സി വാഹനത്തില്‍ കയറുകയും കളിക്കുന്നതിനിടെ ആക്‌സിലേറ്റര്‍ വാഹനം മുന്നോട്ടു നീങ്ങി കിണറ്റില്‍ പതിക്കുകയുമായിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ട അയല്‍വാസി ഓടിയെത്തി കിണറ്റില്‍ ഇറങ്ങി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ വിദഗ്ദ്ധ പരിചരണത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കുന്നംകുളം ഗ്രേഡ് ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ ബെന്നി മാത്യുവിന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി കിണറ്റില്‍ നിന്ന് ഓട്ടോറിക്ഷ പുറത്തെടുത്തു.

ALSO READ: തൃണമൂല്‍ കോണ്‍ഗ്രസ് വിമതന്‍ ഋതബ്രത ബാനര്‍ജിക്ക് പ്രതിപക്ഷ നേതൃസ്ഥാനം