കോഴിക്കോട് ഷിഗെല്ല ബാധിച്ച് ബാലിക മരിച്ചു. തലക്കുളത്തൂര്‍ സ്വദേശി ബബീഷിന്റെ മകള്‍ നിളയാണ് മരിച്ചത്. എല്‍കെജി വിദ്യാര്‍ഥിയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം.
|
ചൊവ്വാഴ്ചയാണ് നിളയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയില്‍ ഷിഗെല്ല സ്ഥിരീകരിക്കുകയും ചികിത്സയ്ക്കിടെ മരിക്കുകയുമായിരുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷമാവും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക.
ദഹന വ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന അണുബാധയാണ് ഷിഗെല്ല. ഒന്ന് മുതല്‍ മൂന്ന് ദിവസം വരെയാണ് ഇന്‍ക്യുബേഷന്‍ പിരീഡ്. പനി, വയറുവേദന, ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് രോഗലക്ഷണങ്ങള്‍.
ALSO READ: എന്‍ജിനീയറിങ് സര്‍ട്ടിഫിക്കറ്റ് ഡ്യൂപ്ലിക്കേറ്റിന് അപേക്ഷയുമായെത്തിയ 51കാരനെ അറസ്റ്റ് ചെയ്തു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





