22
Dec 2025
Wed
22 Dec 2025 Wed
41 year old man sentenced for 5 years in POCSO case

ഇടുക്കിയില്‍ 9കാരിയെ പീഡിപ്പിച്ച പ്രതിക്ക് അഞ്ചുവര്‍ഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും ശിക്ഷ. ചെറുതോണിയിലാണ് സംഭവം. ഗാന്ധിനഗര്‍ കോളനി നിവാസില്‍ ചന്ത്യത് വീട്ടില്‍ ഗിരീഷിനെ(41)യാണ് അതിവേഗ പോക്‌സോ കോടതി ജഡ്ജി മഞ്ജു വി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ആറു മാസം കൂടി തടവ് അനുഭവിക്കണമെന്നും ജഡ്ജി വിധിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2024ലാണ് സംഭവം. ഹോസ്റ്റലില്‍ നിന്ന് പഠിച്ചിരുന്ന പെണ്‍കുട്ടി ഓണാവധിക്ക് വീട്ടിലെത്തിയ ശേഷം പ്രതിയുടെ മകളോടൊപ്പം കളിക്കാനെത്തുകയായിരുന്നു. ഈ സമയമാണ് ഗിരീഷ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വിചാരണവേളയില്‍ പ്രതിക്കെതിരേ ഇയാളുടെ ഭാര്യയും മകളും മൊഴി നല്‍കിയത് കേസില്‍ നിര്‍ണായകമായി.

ALSO READ: പിറന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലെത്തിയ യുവാവ് ഷോക്കേറ്റു മരിച്ചു