25
Mar 2025
Thu
25 Mar 2025 Thu
46 year old man gets metal nut stuck in his penis

രണ്ട് ദിവസത്തോളം ലിംഗത്തില്‍ മെറ്റല്‍ നട്ട് കുടുങ്ങിയ 46കാരന് ഒടുവില്‍ രക്ഷകരായത് ഫയര്‍ഫോഴ്‌സ്. (46 year old man gets metal nut stuck in his penis) കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാടാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലിംഗത്തില്‍ കുടുങ്ങിയ നട്ട് ഊരിയെടുക്കാന്‍ യുവാവ് ചൊവ്വാഴ്ച്ച രാത്രി എട്ട്മണിയോടെയാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിയത്. നട്ട് ഊരിയെടുക്കാനായി രണ്ട് ദിവസത്തോളം സ്വയം ശ്രമിച്ചിട്ടും പറ്റാതായതോടെയാണ് ഇയാള്‍ ഡോക്ടര്‍മാരെ സമീപിച്ചത്.

ഡോക്ടര്‍മാര്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഫലമില്ലാതായതോടെയാണ് ഫയര്‍ഫോഴ്സ് രംഗത്തെത്തിയത്. മൂത്രമൊഴിക്കാന്‍ പോലും ഇയാള്‍ വളരെ പ്രയാസപ്പെട്ടിരുന്നു.

ALSO READ: ഒരേ സിറിഞ്ചില്‍ നിന്ന് ലഹരി ഉപയോഗിച്ചു; മലപ്പുറത്ത് ഒമ്പതു പേര്‍ക്ക് എയ്ഡ്‌സ് അണുബാധ; ജില്ലാ ഭരണകൂടം അടിയന്തര യോഗം ചേരുന്നു

കട്ടര്‍ ഉപയോഗിച്ച് ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ അര്‍ധ രാത്രിയോടെ നട്ട് മുറിച്ചുനീക്കിയത്. വാഷറിനും മറ്റും ഉപയോഗിക്കുന്ന ഒന്നര ഇഞ്ചോളം വ്യാസമുള്ള നട്ടാണ് 46കാരന്റെ ലൈംഗികാവയവത്തില്‍ കുടുങ്ങിപ്പോയത്.

മദ്യ ലഹരിയില്‍ ബോധമില്ലാതിരുന്നപ്പോള്‍ അജ്ഞാതരാണ് നട്ട് കയറ്റിയതെന്നാണ് യുവാവ് പറയുന്നത്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല.

നട്ട് മുറിച്ചുനീക്കുമ്പോള്‍ ചൂടാകുന്നതിനാല്‍ ലിംഗത്തിന് ക്ഷതമേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ വെള്ളമൊഴിച്ച് തണുപ്പിച്ച് ഏറെ സമയമെടുത്താണ് നട്ടിന്റെ രണ്ട് ഭാഗവും മുറിച്ചുനീക്കിയത്.