കോട്ടയം: തിരുവാതുക്കലില്‍ വീട്ടുമുറ്റത്ത് കണ്ട മുട്ടയുടെ ഉടമയെ അന്വേഷിച്ചു ചെന്ന വീട്ടുകാര്‍ ഞെട്ടി. തിരച്ചിലില്‍ കണ്ടെത്തിയ കൂറ്റനൊരു മൂര്‍ഖനെയും 47 കുഞ്ഞുങ്ങളെയും. ( 47-cobra-snake-kids-found-from-a-house-in-kottayam )
|
തിരുവാതുക്കലിന് അടുത്ത് വേളൂരില്‍ രാധാകൃഷ്ണന്‍ നായര്‍ എന്നയാളുടെ വീടിന്റെ മുറ്റത്ത് ഇന്ന് രാവിലെയാണ് പാമ്പിന്റെ മുട്ട കണ്ടെത്തിയത്. വീട്ടുകാര്‍ വിവരം സ്നേക്ക് റസ്‌ക്യൂ ടീമിനെ അറിയിച്ചു. സംഘം ഉടന്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് 47 പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടത്.
ഈ സ്ഥലത്ത് നിന്ന് 100 മീറ്റര്‍ അകലെ സ്‌കൂട്ടറിനുള്ളിലേക്ക് മൂര്‍ഖന്‍ കുഞ്ഞ് ഇഴഞ്ഞു പോകുന്നത് കണ്ടു. സ്‌കൂട്ടര്‍ വനംവകുപ്പ് സംഘം പരിശോധിച്ചു. അതിനുള്ളില്‍ നിന്ന് ഒരു മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





