01
May 2023
Sat
01 May 2023 Sat

മുംബൈ: മഹാരാഷ്ട്രയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ അഞ്ച് തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു തൊഴിലാളിയുടെ നില ഗുരുതരമാണ്. ഇയാൾ മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പർഭാനി ജില്ലയിലെ സോൻപേത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബൗച്ച തണ്ട മേഖലയിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം. പ്രദേശത്തെ ഫാമിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനായി ഉച്ചയോടെയാണ് ആറ് തൊഴിലാളികൾ ജോലി ആരംഭിച്ചത്. ജോലിക്കിടെ ഇവർക്ക് ശ്വാസംമുട്ടലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ എല്ലാവരെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അവിടെ എത്തിയപ്പോഴേക്കും അഞ്ച് തൊഴിലാളികൾ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ സോൻപേത്ത് പൊലീസ് സ്റ്റേഷൻ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങി.