02
Oct 2024
Wed
02 Oct 2024 Wed
5 year old boy electrocuted from decorative electric lights placed for Diwali

ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരുന്ന വൈദ്യുതി അലങ്കാല ലൈറ്റുകളില്‍ നിന്ന് ഷോക്കേറ്റ് അഞ്ചുവയസ്സുകാരന്‍ മരിച്ചു. ഡല്‍ഹിയിലാണ് സംഭവം. മുകുന്ദപുറിലെ രാധാവിഹാര്‍ സ്വദേശി സന്തോഷിന്റെ മകന്‍ സാഗര്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാടകവീട്ടിലാണ് കുടുംബം കഴിഞ്ഞിരുന്നത്. വീട്ടുടമ ദീപാവലി ആഘോഷഭാഗമായി വീട് വൈദ്യുതി ചിരാതുകള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. ഇതില്‍ പിടിച്ച കുട്ടിക്ക് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.

ഷോക്കേറ്റ കുട്ടിയെ ആദ്യം സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മറ്റ് മൂന്ന് ആശുപത്രികളിലും എത്തിച്ചെങ്കിലും രാത്രി പത്തരയോടെ മരിക്കുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക