മകളുടെ മരണത്തെത്തുടർന്നുണ്ടായ മാനസികവിഷമം താങ്ങാനാവാതെ തൃശൂർ വാടാനപ്പള്ളിയിൽ 52കാരി വീട്ടുമുറ്റത്ത് ചിതയൊരുക്കി ജീവനൊടുക്കി. തൃത്തല്ലൂർ ഏഴാംകല്ല് കോഴിശ്ശേരി പരേതനായ രമേശിന്റെ ഭാര്യ ഷൈനി (52)യാണ് മരിച്ചത്. ഒരു വർഷം മുമ്പ് ദമ്പതികളുടെ ഇളയ മകൾ കൃഷ്ണ (25) വിശാഖപട്ടണത്ത് മരിച്ചിരുന്നു. അതിന് ശേഷം കഠിനമായ മാനസിക പ്രയാസത്തിലായിരുന്നു ഷൈനി.
|
ദുബൈയിലായിരുന്ന മൂത്ത മകൾ ബിലു ചൊവ്വാഴ്ച പുലർച്ചെ വീട്ടിൽ എത്തിയപ്പോൾ മുൻ വാതിലിൽ താക്കോൽ വച്ച സ്ഥലം കാണിച്ചെഴുതിയ കുറിപ്പ് ഒട്ടിച്ച് വെച്ചിരുന്നു. വീടിനകത്ത് നിന്ന് ആത്മഹത്യാ കുറിപ്പുകളും കണ്ടു. ഇതോടെ ബിലു അയൽക്കാരെ വിളിച്ചു. തുടർന്നുനടത്തിയ തിരച്ചിലിനിടയിൽ മതിലിനോടു ചേർന്ന് പ്ലാസ്റ്റിക് ഷീറ്റു മറച്ചുകെട്ടിയിരിക്കുന്നത് കണ്ടു. ഇവിടെയാണ് കത്തിക്കരിഞ്ഞ മൃതദേഹം കിടന്നിരുന്നത്.
READ ALSO: വയനാട്ടില്‍ അപകടത്തില്‍ മരിച്ച പിജി വിദ്യാര്‍ഥിയുടെ അമ്മ കിണറ്റില്‍ചാടി മരിച്ചു
READ ALSO: മകന്‍ കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ചു; ഡോക്ടറായ മാതാവ് കായംകുളത്തെ വീട്ടില്‍ മരിച്ച നിലയില്‍





