19
Oct 2026
Mon
19 Oct 2026 Mon

തെക്കൻ യമനിലെ ഷബ്വ ഗവർണറേറ്റിലുള്ള സൈനിക ക്യാംപിന് നേരെ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിൽ കുറഞ്ഞത് 53 പേർ കൊല്ലപ്പെട്ടു. 200 പേർക്ക് പരിക്കേറ്റതായാണ് പ്രാദേശിക അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ചയാണ് ആക്രമണം നടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അൽ-അയാം സൈനിക ക്യാംപിന് നേരെ മൂന്ന് ബാലിസ്റ്റിക് മിസൈലുകളാണ് ഹൂതികൾ തൊടുത്തുവിട്ടതെന്ന് യെമൻ സർക്കാർ സൈനിക വക്താവ് അറിയിച്ചു. പുതിയ സുരക്ഷാ സേനാംഗങ്ങൾക്ക് പരിശീലനം നൽകുന്നതിനിടെയായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും പരിശീലനത്തിനെത്തിയ പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ടവരാണെന്നാണ് വിവരം.

ആക്രമണത്തിൽ ആദ്യം 18 പേർ കൊല്ലപ്പെട്ടതായും 30-ലധികം പേർക്ക് പരിക്കേറ്റതായുമാണ് അധികൃതർ അറിയിച്ചിരുന്നത്. പിന്നീട് മരണസംഖ്യ 53 ആയി ഉയരുകയായിരുന്നു.

തിരിച്ചടിയുണ്ടാകുമെന്ന് യമൻ സർക്കാർസിജെപി നേതാക്കൾക്ക് വീണ്ടും തിരിച്ചടി; സൗരവ് ദാസിന്റെയും അശുതോഷ് റങ്കയുടെയും ജുഡീഷ്യൽ കസ്റ്റഡി നീട്ടി

ആക്രമണത്തിൽ കൊല്ലപ്പെട്ടത് പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട സൈനികരാണെന്ന് യെമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ തലവൻ റഷാദ് അൽ-അലിമി പറഞ്ഞു. ഹൂതികൾ സമ്മർദത്തിലാകുമ്പോൾ ഇത്തരം ആക്രമണങ്ങളിലൂടെ പ്രതികരിക്കുകയാണെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സൗദി അറേബ്യയുടെ പിന്തുണയുള്ള യെമൻ സർക്കാർ സൈന്യത്തിന്റെ സൈനിക താവളമാണ് ലക്ഷ്യമിട്ടതെന്ന് ഹൂതികൾ അവകാശപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു. സൗദി പിന്തുണയുള്ള സൈനിക സാന്നിധ്യമുള്ള ഇടങ്ങൾ തുടർന്നും ലക്ഷ്യമിടുമെന്ന് ഹൂതി വക്താവ് യഹ്യ സരീ അറിയിച്ചു.

സംഘർഷം വീണ്ടും രൂക്ഷമാകുന്നു

2022-ലെ വെടിനിർത്തലിന് ശേഷം യെമനിലെ ആഭ്യന്തരയുദ്ധം കുറച്ചുകാലം ശമിച്ചിരുന്നെങ്കിലും അടുത്തിടെയായി പോരാട്ടം വീണ്ടും ശക്തമായിരിക്കുകയാണ്. ചെങ്കടൽ തീരത്തെ തന്ത്രപ്രധാന പ്രദേശങ്ങൾ ഹൂതികൾ പിടിച്ചെടുത്തതിനെത്തുടർന്ന് സൗദി പിന്തുണയുള്ള സർക്കാർ സൈന്യം തിരിച്ചാക്രമണം ആരംഭിച്ചിരുന്നു.

തലസ്ഥാനമായ സൻആ ഉൾപ്പെടെയുള്ള ഹൂതി നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ തിരിച്ചുപിടിക്കുകയാണ് സർക്കാർ സൈന്യത്തിന്റെ ലക്ഷ്യം. ഇതിനിടെ സൗദി അറേബ്യയിലേക്കുള്ള ഹൂതി ആക്രമണങ്ങളും വർധിച്ചിട്ടുണ്ട്. തിങ്കളാഴ്ച റിയാദിൽ ആകാശമാർഗമുള്ള ഭീഷണിയെക്കുറിച്ച് അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുണ്ട്.

ALSO READ:സിജെപി നേതാക്കൾക്ക് വീണ്ടും തിരിച്ചടി; സൗരവ് ദാസിന്റെയും അശുതോഷ് റങ്കയുടെയും ജുഡീഷ്യൽ കസ്റ്റഡി നീട്ടി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക