വിനോദസഞ്ചാര ബോട്ട് മുങ്ങി ആറു മരണം. നിരവധി പേരെ കാണാതായി. മധ്യപ്രദേശിലെ ജബല്‍പുറിലെ ബര്‍ഗി അണക്കെട്ടിലാണ് ബോട്ട് മുങ്ങിയത്. അപകടസമയം ബോട്ടില്‍ 29 വിനോദസഞ്ചാരികളാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ മരിച്ചവരില്‍ കുട്ടികളുമുണ്ട്. മധ്യപ്രദേശ് ടൂറിസം വകുപ്പിന് കീഴില്‍ നടത്തുന്ന ബോട്ട് സര്‍വീസിനിടെയാണ് ദുരന്തം.
|
15 പേര്‍ സുരക്ഷിതമായി കരയിലേക്ക് നീന്തിയെത്തി. രക്ഷിച്ച ചിലരുടെ നില ഗുരുതരമായി തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. വൈകുന്നേര സമയത്താണ് ദുരന്തമെന്നതിനാല്‍ വെളിച്ചക്കുറവ് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയുണ്ടായി.
ALSO READ: കോടാലിയില്‍ ഉറക്കത്തിനിടെ പാമ്പ് കടിയേറ്റ പത്തുവയസ്സുകാരന്‍ ആശുപത്രി വിട്ടു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



