30
Apr 2026
Thu
30 Apr 2026 Thu
10 year old boy bitten by snake in Kodali discharged from hospital

കോടാലിയില്‍ ഉറക്കത്തിനിടെ പാമ്പ് കടിയേറ്റ പത്തുവയസ്സുകാരന്‍ ആശുപത്രി വിട്ടു. കോടാലി സ്വദേശി സില്‍ജോയുടെ മകന്‍ അനോഷ് ആണ് പൂര്‍ണസുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയത്. അനോഷിന്റെ അനുജന്‍ അല്‍ജോ പാമ്പ് കടിയേറ്റ് മരിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോടാലിയിലെ വീട്ടിലെ പാമ്പ് ശല്യം തീര്‍ന്നു എന്ന് ഉറപ്പില്ലാത്തതിനാല്‍ മകനുമായി സഹോദരന്റെ വീട്ടിലേക്കാണ് ഇപ്പോള്‍ മടങ്ങുന്നതെന്ന് പിതാവ് സില്‍ജോ പറഞ്ഞു. അനോഷിന്റെ ചികിത്സാ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.

ഏപ്രില്‍ 18ന് പുലര്‍ച്ചെയായിരുന്നു കുട്ടികളെ പാമ്പ് കടിച്ചത്. ഇരുവരെയും പാമ്പ് കടിച്ചത് അറിയാന്‍ വൈകിയതാണ് ഒരാളുടെ മരണത്തിനും മറ്റൊരാള്‍ ഗുരുതരാവസ്ഥയിലാവാനും കാരണമായത്. ഈ വീട്ടില്‍ നിന്ന് അഞ്ച് ശംഖുവരയന്‍ പാമ്പിന്‍ കുഞ്ഞുങ്ങളെയാണ് ഇതുവരെ പിടികൂടിയത്. വനമേഖലയോടു ചേര്‍ന്ന വീട്ടിന്റെ ഒന്നാം നിലയില്‍ കിടക്കുന്നുറങ്ങുന്നതിനിടെയായിരുന്നു കുട്ടികളെ പാമ്പ് കടിച്ചത്.

അങ്കമാലി അപ്പോളോ ആശുപത്രിയിലായിരുന്നു അനോഷ് ചികില്‍സയില്‍ കഴിഞ്ഞിരുന്നത്. അനോഷിന്റെ ശ്വാസകോശത്തിന്റേയും ഹൃദയത്തിന്റേയും പ്രവര്‍ത്തനം ഗുരുതരാവസ്ഥയില്‍ ആയിരുന്നെന്നും ചികില്‍സയിലൂടെ പ്രശ്നങ്ങള്‍ പൂര്‍ണമായി ഭേദമായെന്നും ഡോക്ടേഴ്സ് അറിയിച്ചു. അനോഷിന് ന്യൂറോ സംബന്ധമായ പ്രശ്നങ്ങളും ശ്വാസതടസ്സവും പൂര്‍ണമായി ഭേദമായതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ ശ്വാസകോശത്തിനും ഹൃദയത്തിനും പ്രവര്‍ത്തനം ഗുരുതരമായ അവസ്ഥയിലായിരുന്നു.

ഒരു മകന്‍ പോയി, ഒരാളെയെങ്കിലും കിട്ടണേ എന്ന പ്രാര്‍ഥനയായിരുന്നെന്നും പിതാവ് സില്‍ജോ പറഞ്ഞു. തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും അനോഷ് നന്ദി പറഞ്ഞു.

ALSO READ: തൃശൂരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി