നിശാപാര്‍ട്ടി കഴിഞ്ഞു മടങ്ങുമ്പോഴുണ്ടായ വാഹനാപകടത്തില്‍ ആറുപേര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ ഒഎന്‍ജിസി ചൗക്കില്‍ നവംബര്‍ 12ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം. സംഘം സഞ്ചരിച്ചിരുന്ന ഇന്നോവ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം.
|
അപകടത്തില്‍ ഇന്നോവ നിശേഷം തകര്‍ന്നു. യാത്രികരുടെ മൃതദേഹങ്ങള്‍ ചിന്നിച്ചിതറുകയും റോഡില്‍ തെറിച്ചുവീഴുകയും ചെയ്തു. രണ്ടു പേരുടെ തല തെറിച്ചുപോയി. ഏഴുപേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നും ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്നുമാണ് വിവരം.
19 മുതല്‍ 24 വയസ്സുവരെ പ്രായമുള്ളവരാണ് മരിച്ചവര്‍. 25കാരനാണ് പരിക്കുകളോടെ രക്ഷപ്പെട്ട ഏകയാള്‍. ഇയാളുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





