പത്തനംതിട്ട: കടയില്‍ സാധനം വാങ്ങാനെത്തിയ 13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ 62-കാരന്‍ പന്തളം പോലീസിന്റെ പിടിയിലായി. പെരുമ്പുളിക്കല്‍ പടുകോട്ടുക്കല്‍ സ്വദേശി സജി വര്‍ഗ്ഗീസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുദിവസം മുന്‍പായിരുന്നു സംഭവം.
|
ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി പ്രതിയുടെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയപ്പോള്‍ ഇയാള്‍ കുട്ടിക്ക് നേരെ ലൈംഗിക അതിക്രമത്തിന് മുതിരുകയായിരുന്നു. തുടര്‍ന്ന് സ്‌കൂളിലെത്തിയ കുട്ടി അധ്യാപകരോട് വിവരം പറയുകയും, സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ ചൈല്‍ഡ് ലൈനെ അറിയിക്കുകയുമായിരുന്നു.
ചൈല്‍ഡ് ലൈന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പന്തളം പോലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തി. തുടര്‍ന്ന് സെപ്റ്റംബര്‍ 19 ശനിയാഴ്ച രാവിലെയോടെ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags: Pandalam, Pathanamthitta, Kerala News, Crime News, POCSO Case, Child Abuse, Sexual Assault, Minor Girl, Police Arrest, Pandalam Police, Kerala Crime, Crime News Kerala, Child Safety, Latest Kerala News, India News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



