ഇറാനുവേണ്ടി പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കുകയും ആണവശാസ്ത്രജ്ഞനെയും മേയറെയും വധിക്കാന്‍ പദ്ധതി തയ്യാറാക്കുകയും ചെയ്തുവരുന്ന ഏഴ് ഇസ്രായേല്യരെ അറസ്റ്റ് ചെയ്തു. കിഴക്കന്‍ ജറൂസലേം സ്വദേശികളാണ് അറസ്റ്റിലായത്. അറസ്റ്റിലായവരെല്ലാം 19നും 23നും ഇടയില്‍ പ്രായമുള്ളവരാണ്. റമി അലിയന്‍ എന്ന 23കാരനാണ് സംഘത്തിന്റെ തലവനെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട് ചെയ്തു.
|
ഇറാന് ഏജന്റാണ് റമിയെ റിക്രൂട്ട് ചെയ്തത്. രണ്ടുവര്‍ഷമായി സംഘം ഇറാനു വേണ്ടി ചാരവൃത്തി നടത്തിവരികയായിരുന്നു. ഇതിനു പ്രതിഫലമായി സംഘം പണം കൈപ്പറ്റുകയും ചെയ്തു. ആണവശാസ്ത്രജ്ഞന്റെ ഫോട്ടോയും വിലാസവും ഇറാന്‍ ഏജന്റ് റമിക്ക് കൈമാറുകയും വധിക്കുവാണെങ്കില്‍ 53000 ഡോളര്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരുന്നതിനിടെയാണ് സംഘം പിടിയിലാവുന്നത്.
കഴിഞ്ഞദിവസവും ഇറാനുവേണ്ടി സൈനികതാവളങ്ങളുടെയും മറ്റും ചിത്രങ്ങളും മറ്റ് വിവരങ്ങളും കൈമാറിവന്നിരുന്ന മുന്‍ സൈനികനടക്കമുള്ള ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു.ഇവരും രണ്ടുവര്‍ഷമായി ഇറാനു വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു. ഹൈഫ നിവാസികളായിരുന്നു ഇവര്‍ ഏഴുപേരും.
READ ALSO: സൈനിക താവളങ്ങളെക്കുറിച്ച് ഇറാന് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയ 7 പേരെ അറസ്റ്റ് ചെയ്ത് ഇസ്രായേല്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





