01
May 2023
Wed
01 May 2023 Wed

ജയ്പൂർ: ഏഴ് വയസുകാരിയെ 38കാരന് വിവാഹം കഴിക്കാനായി വിറ്റ് മാതാപിതാക്കൾ. രാജസ്ഥാനിലെ ധോൽപൂർ ജില്ലയിലെ മാനിയ പ്രദേശത്താണ് സംഭവം. നാലര ലക്ഷം രൂപയ്ക്കാണ് 38കാരനായ യുവാവ് പെൺകുട്ടിയെ വാങ്ങിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭൂപാൽ സിങ് എന്നയാളും കുടുംബവുമാണ് ഇയാൾക്ക് കല്യാണം കഴിക്കാനായി പണം നൽകി പെൺകുട്ടിയെ പിതാവിൽ നിന്ന് വാങ്ങിയത്. മെയ് 21ന് പെൺകുട്ടിയെ സിങ് വിവാഹം കഴിക്കുകയും ചെയ്തു.

മധ്യപ്രദേശിൽ കൊലപാതകക്കേസിൽ കുടുംബത്തിലെ ചിലർ ജയിൽവാസം അനുഭവിച്ചതിന് ശേഷമാണ് പ്രതിയും കുടുംബവും മാനിയ ഗ്രാമത്തിൽ വന്ന് സ്ഥിരതാമസമാക്കിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

പെൺകുട്ടിയെ വാങ്ങി 38കാരൻ വിവാഹം കഴിച്ചതിനെക്കുറിച്ച് ചൊവ്വാഴ്ചയാണ് വിവരം ലഭിച്ചതെന്ന് ധോൽപൂർ പൊലീസ് സൂപ്രണ്ട് മനോജ് കുമാർ പറഞ്ഞു.

തുടർന്ന് മാനിയ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദീപക് ഖണ്ഡേൽവാളിന്റെ നേതൃത്വത്തിലുള്ള സംഘം ഭൂപാൽ സിങ്ങിന്റെ വീട്ടിൽ റെയ്ഡ് നടത്തി പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. അവളുടെ കൈകളിലും കണങ്കാലിലും മൈലാഞ്ചി ഇട്ടിരുന്നു.

4.50 ലക്ഷം രൂപ പിതാവിന് നൽകി പെൺകുട്ടിയെ വാങ്ങിയതായി സിങ്ങിന്റെ കുടുംബാംഗങ്ങൾ സമ്മതിച്ചു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും ഇതിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്നുമുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും തുടർനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.