ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 13000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത കേസിലെ പിടികിട്ടാപ്പുള്ളിയായ മയക്കുമരുന്ന് മാഫിയാ തലവനെ നാടുകടത്തി യുഎഇ. വീരേന്ദ്ര സിങ് ബസോയയെയാണ് യുഎഇയില്‍ നിന്ന് നാടുകടത്തിയത്. ഇയാളെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു.ഇന്റര്‍പോള്‍ റെഡ് നോട്ടിസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് വീരേന്ദ്ര സിങ്ങിനെ ജൂണില്‍ യുഎഇ അറസ്റ്റ് ചെയ്തിരുന്നു.
|
2023ലാണ് വീരേന്ദ്ര സിങ് ബസോയ രാജ്യം വിട്ടത്. 2024 ഒക്ടോബര്‍ ഒന്നിനാണ് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്തി വന്‍ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തത്. 16 കിലോ കൊക്കെയ്‌ന് സമാനമായ വസ്തു, 547 കിലോഗ്രാം കൊക്കെയ്ന്‍, 39.706 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് എന്നിവയാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ തുഷാര്‍ ഗോയല്‍, ഹിമാന്‍ഷു കുമാര്‍, ഔറംഗസബ് സിദ്ദീഖി എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഒക്ടോബര്‍ അഞ്ചിന് അമൃത്സര്‍ വിമാനത്താവളത്തില്‍ നിന്ന് ജതിന്ദര്‍ സിങ് എന്നയാളെയും പിടികൂടി. ഒക്ടോബര്‍ അഞ്ചിന് ബസോയയുടെ സഹോദരന്‍ രവീന്ദറിന്റെ ഉടമസ്ഥതയിലുള്ള ആഡംബര വാഹനത്തില്‍ നിന്ന് ഒരു കിലോയിലധികം മയക്കുമരുന്ന് ലഭിച്ചു.
ഇതിന്റെ തുടര്‍ച്ചയായി നടത്തിയ പരിശോധനയില്‍ ഡല്‍ഹയിലെ രമേഷ് നഗറില്‍ നിന്ന് 208 കിലോഗ്രാം മയക്കുമരുന്നും ഒക്ടോബര്‍ 13ന് ഗുജാറാത്തിലെ ആവ് കര്‍ ഡ്രഗ് പ്രൈവറ്റ് ലിമിറ്റഡ് പരിസരത്തു നിന്ന് 518.18 കിലോഗ്രാം മയക്കുമരുന്നും പിടികൂടി. ഈ കേസുകളുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് വീരേന്ദ്ര സിങ് ബസോയ, സന്ദീപ് സന്‍സാര്‍ ധുനേ എന്നിവരാണ് മയക്കമരുന്ന് മാഫിയയുടെ പിന്നിലെന്നു പോലീസ് കണ്ടെത്തിയത്. യുകെ, മലേസ്യ, പാകിസ്താന്‍, തായ്‌ലാന്‍ഡ്, ദുബൈ എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ഇവരുടെ പ്രവര്‍ത്തനമെന്നും പോലീസ് കണ്ടെത്തി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





