15
Aug 2025
Fri
15 Aug 2025 Fri
71st national film award winners

71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. ജവാന്‍ സിനിമയിലൂടെ ഷാരൂഖ് ഖാനും 12ത്ത് ഫെയില്‍ എന്നി സിനിമയിലൂടെ വിക്രാന്ത് മാസിയും മികച്ച നടന്മാരായി. മികച്ച നടിക്കുള്ള പുരസ്‌കാരം റാണി മുഖര്‍ജിക്കാണ്. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12ത്ത് ഫെയില്‍ ആണ് മികച്ച ചിത്രം. മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം കേരള സ്റ്റോറിയിലൂടെ സുദിപ്തോ സെന്‍ നേടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2023ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിക്കപ്പെട്ടത്. ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രം. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉര്‍വശി മികച്ച സഹനടിയായി. പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവന്‍ മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരത്തിന് പൂക്കാലം എന്ന ചിത്രത്തിലൂടെ മിഥുന്‍ മുരളി അര്‍ഹനായി. മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ പുരസ്‌കാരം മോഹന്‍ദാസിനാണ് (2018). മികച്ച ജനപ്രിയ സിനിമ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ്.

അനിമലിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. പാര്‍ക്കിങ് ആണ് മികച്ച തമിഴ് ചിത്രം. ജി.വി. പ്രകാശ് കുമാര്‍ ആണ് മികച്ച സംഗീത സംവിധായകന്‍. അനിമല്‍ എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയ ഹര്‍ഷ് വര്‍ധന്‍ രാമേശ്വറും അവാര്‍ഡിന് അര്‍ഹനായി.

ALSO READ: ‘കേരള സ്റ്റോറി’ ചരിത്രം പറയുന്ന സിനിമയല്ല, വെറും കഥയെന്ന് ഹൈക്കോടതി; ‘മതേതര കേരള സമൂഹം സിനിമ സ്വീകരിച്ചോളും’

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക