04
Jul 2023
Tue
04 Jul 2023 Tue

പ​ത്ത​നം​തി​ട്ട: വീട്ടമ്മയെ വെട്ടിക്കൊന്ന കുറ്റത്തിന് 17 വർഷത്തിനു ശേഷം 75കാരനായ ഭർത്താവിനെ പൊലീസ് പിടികൂടി. കോ​യി​പ്രം ര​മാ​ദേ​വിയെ കൊന്നകുറ്റത്തിനാണ് മു​ൻ പോ​സ്റ്റ്മാ​സ്റ്റ​ർ കൂ​ടി​യാ​യ ഭ​ർ​ത്താ​വ് സി ആ​ർ. ജ​നാ​ർ​ദ​ന​നെ പൊലീസ് അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ര​മാ​ദേ​വി​യു​ടെ മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന് കാ​ട്ടി ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട ജ​നാ​ർ​ദ​ന​ൻ ത​ന്നെ​യാ​ണ് അ​വ​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പൊലീ​സ് അ​റി​യി​ച്ചു. 2006 മെ​യ് 26നാ​ണ് ര​മാ​ദേ​വി​യെ വീ​ടി​നു​ള്ളി​ൽ വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രു​ടെ വീ​ടി​ന് സ​മീ​പ​ത്ത് നി​ർ​മാ​ണ​ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ചു​ട​ല​മു​ത്തു എ​ന്ന​യാ​ളാ​ണ് പ്ര​തി​യെ​ന്ന് പൊലീ​സ് ക​രു​തി​യി​രു​ന്ന​ത്.

കൊ​ല​പാ​ത​കം ന​ട​ന്ന​ത് മു​ത​ൽ കാ​ണാ​താ​യ ഇ​യാ​ൾ​ക്കാ​യി പൊ​ലീ​സ് അന്വേഷണം ന​ട​ത്തി​വരികയായിരുന്നു. കഴിഞ്ഞവർഷമാണ് കേസിൽ നിർണായകമായ കണ്ടെത്തൽ പൊലീസ് നടത്തിയത്. ചു​ട​ല​മു​ത്തു​വി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ്ത്രീ​യെ പൊ​ലീ​സ് തെ​ങ്കാ​ശി​യി​ൽ​നി​ന്ന് കണ്ടെത്തിയതോടെയാണിത്. തു​ട​ർ​ന്ന് ചു​ട​ല​മു​ത്തു​വിനെയും പൊ​ലീ​സ് പി​ടി​കൂടി. ഇ​വ​രെ ചോ​ദ്യം​ചെ​യ്ത​പ്പോഴാണ് കൊലപാതകം നടത്തിയത് ജനാർദ്ദനൻ ആണെന്ന് പൊലീസിന് വ്യക്തമായതും ഇയാളെ പിടികൂടിയതും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക