04
Aug 2026
Tue
04 Aug 2026 Tue
pm shri

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രിസഭാ ഉപസമിതിയുടെ അവസാന യോഗം ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് നടക്കും. മന്ത്രിമാര്‍ പ്രളയവുമായി ബന്ധപ്പെടട് ചുമതലയുളള ജില്ലകളിലായതിനാല്‍ ഓണ്‍ലൈനായാകും യോഗം നടക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെയുളള എല്ലാ പുരോഗതിയും ചര്‍ച്ച ചെയ്യും. ഉപസമിതി റിപ്പോര്‍ട്ടിന്റെ ഏകദേശ രൂപവും യോഗത്തിലുണ്ടാകും. സിലബസ്, സ്‌കൂളുകള്‍ തെരഞ്ഞെടുക്കല്‍ തുടങ്ങിയവ ചര്‍ച്ചയാകും. കേന്ദ്രസര്‍ക്കാരിനോട് ആശയവിനിമയം നടത്തുന്നത് സംബന്ധിച്ചും യോഗത്തില്‍ ധാരണയാകും എന്നാണ് വിവരം. നേരത്തെ രണ്ടുതവണയാണ് ഉപസമിതി യോഗം ചേര്‍ന്നത്. ഏത് വിധേനയും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് പ്രാഥമിക ധാരണം.

പിഎം ശ്രീ കേരളത്തില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീനാണ് ഉപസമിതി അധ്യക്ഷന്‍. പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍ എന്നിവരാണ് ഉപസമിതി അംഗങ്ങള്‍. വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്ക് പണം ആവശ്യമാണെന്നും അതുകൊണ്ട് തന്നെ കേന്ദ്രത്തെ പിണക്കാതെ മുന്നോട്ട് പോകണമെന്നുമാണ് പൊതുവേ യുഡിഎഫ് നേതാക്കള്‍ക്കിടയിലുള്ള ചിന്ത. എന്നാല്‍, തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണച്ച വലിയൊരു വിഭാഗം ഈ നീക്കത്തെ എതിര്‍ക്കുന്നു.

ഉപസമിതി റിപ്പോര്‍ട്ട് വെച്ചായിരിക്കും പദ്ധതിയില്‍ മുന്നോട്ടുള്ള കാര്യങ്ങള്‍ നീക്കുകയെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ‘ഉപസമിതി റിപ്പോര്‍ട്ട് വെച്ചായിരിക്കും തുടര്‍ന്നുള്ള നടപടി. കേന്ദ്രസര്‍ക്കാരുമായി ചില കാര്യങ്ങളില്‍ വ്യത്യസ്തമായ അഭിപ്രായം സംസ്ഥാനത്തിനുണ്ട്. പിഎംശ്രീയില്‍ ഉള്‍പ്പെടെ അതുണ്ട്. ഉപസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും പിഎംശ്രീയിലെ കാര്യങ്ങള്‍ തീരുമാനിക്കുക’ എന്നാണ് അടൂര്‍ പ്രകാശ് പറഞ്ഞത്.

ALSO READ: പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്ന് വിഡി സതീശന്‍; മുന്‍ സര്‍ക്കാര്‍ ഒപ്പുവച്ച് പണം വാങ്ങിയിട്ടുണ്ട്

യുഡിഎഫ് യോഗത്തില്‍ പിഎംശ്രീയുമായി ബന്ധപ്പെട്ട് പ്രത്യേകം ചര്‍ച്ച നടന്നിട്ടില്ലെന്നും തര്‍ക്കം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിഎംശ്രീയുമായി മുന്നോട്ട് പോകുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിന് പിന്നാലെയുള്ള അടൂര്‍പ്രകാശിന്റെ പ്രതികരണം.

പ്രതിപക്ഷത്തിരുന്നപ്പോള്‍ ശക്തിയുക്തം പിഎം ശ്രീയെ എതിര്‍ത്ത യുഡിഎഫ് എല്‍ഡിഎഫിനെ പഴിചാരി കൊണ്ടായിരുന്നു പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ടത് കൊണ്ട് തന്നെ അതില്‍നിന്ന് പിന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞത്. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട കോടിക്കണക്കിന് രൂപയുടെ ഫണ്ട് വാങ്ങിയെടുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ന്യായീകരിച്ചിരുന്നു.

എന്നാല്‍, ഒപ്പിട്ടെങ്കിലും സംസ്ഥാനങ്ങള്‍ക്ക് പിന്മാറുന്നതിന് തടസ്സമില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര വിദ്യഭ്യാസ സഹമന്ത്രി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ പദ്ധതി ആരംഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Tags:
PM SHRI, PM SHRI Scheme, Kerala, Kerala Education, Education News, Kerala Government, Cabinet Subcommittee, Education Minister, N Shamsudheen, UDF, Kerala Politics, Adoor Prakash, P C Vishnunath, M Liju, Roji M John, School Education, Central Government, Ministry of Education, Kerala Schools, Education Policy, Kerala News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക