തെക്കന്‍ ജില്ലകളില്‍ അതിശക്തമായി തുടരുന്ന മഴയിലും ഉരുള്‍പൊട്ടലിലും മൂന്നുപേര്‍ മരിച്ചു. മൂന്നു പേരെ കാണാതായി. അടൂര്‍ മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മഷിക്കല്ലേല്‍ സ്വദേശി രവിയുടെ ഭാര്യ സുമതി(77)യാണ് മരിച്ചത്. കോട്ടയം പയ്യാനിത്തോടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ജോസഫ് എന്നയാള്‍ മരിച്ചു. ഭാര്യ റജിനക്കുവേണ്ടി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുന്നു.
|
കോലാഹല മേട്ടില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണു. 77 വയസ്സുകാരനായ പ്രഭാകരന്‍ മരിച്ചു. വൈക്കം സ്വദേശിയാണ്.
പമ്പയില്‍ ജലനിരപ്പുയര്‍ന്നു. പമ്പയാറിന്റെ തീരത്തോടടുത്ത റാന്നി വെള്ളത്തില്‍ ഒറ്റപ്പെട്ടു. റോഡുകളിലും കടകളിലും വെള്ളം കയറി.
പ്രളയ സമാന സാഹചര്യമുള്ള റാന്നിയില്‍ വീടിന് മുകളില്‍ കുടുങ്ങിയവരെ ഡിങ്കിയില്‍ മാറ്റി. റാന്നി ടൗണ്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി.
പമ്പാനദിയില്‍ മലവെള്ളപ്പാച്ചില്‍
പമ്പാനദിയിലൂടെയുള്ള മലവെള്ളപ്പാച്ചില്‍ അതിശക്തമായതിനാല്‍ ആറന്മുള, ഐക്കര സത്രക്കടവ്, കോഴിപ്പുറം ഭാഗങ്ങളില്‍ വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. ഈ പ്രളയജലം പാണ്ടനാട്, ചെങ്ങന്നൂര്‍, തിരുവല്ല മേഖലകളിലേക്ക് കൂടി ഇറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ പത്തനംതിട്ട ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പത്തനംതിട്ട സീതത്തോട്, ചിറ്റാര്‍ ഭാഗങ്ങളില്‍ ഉള്‍പ്രദേശങ്ങളില്‍ ഉരുള്‍ പൊട്ടിയതായി ജില്ലാ കളക്ടര്‍. ആളപായമില്ല 12 കുടുംബങ്ങള്‍ കോന്നി ഉള്‍മേഖലയില്‍ കുടുങ്ങിയിട്ടുണ്ട്.

ഇടുക്കി മുട്ടം കോളപ്രയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ തകർന്ന വീട്
പൊന്മുടിയില്‍ മണ്ണിടിച്ചില്‍
തിരുവനന്തപുരത്തിന്റെ മലയോര മേഖലയില്‍ പെയ്ത അതിശക്തമായ മഴയെത്തുടര്‍ന്ന് വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയില്‍ വന്‍ മണ്ണിടിച്ചില്‍ ഉണ്ടായി. പന്ത്രണ്ടാം വളവില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മണ്ണും അവശിഷ്ടങ്ങളും ഒലിച്ച് ഒന്‍പതാം വളവ് വരെ എത്തുകയും റോഡിന്റെ വശങ്ങള്‍ ഇടിയുകയും ചെയ്തതോടെ പൊന്മുടിയിലേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും നിലച്ചു.
വെള്ളിയാഴ്ച ഉച്ചമുതല്‍ തുടര്‍ച്ചയായി പെയ്ത കനത്ത മഴയില്‍ മണിമലയാര്‍ പുല്ലകയാര്‍ എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നു. മുണ്ടക്കയം കോസ്വേ പാലം വെള്ളത്തിനടിയിലായി. കൂട്ടിക്കല്‍, മുണ്ടക്കയം പഞ്ചായത്തുകളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. അഴുതയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കോരുത്തോട് ടൗണ്‍ കണ്ടങ്കയം ഭാഗങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. ഒരു വീടിന്റെ മുറ്റമിടിഞ്ഞു.
കാസര്‍കോഡ് കടല്‍ക്ഷോഭം
കാസര്‍കോട് ജില്ലയിലെ കാവുകോടി ഉള്‍പ്പെടെയുള്ള തീരദേശ മേഖലകളില്‍ കടല്‍ക്ഷോഭം അതീവ ഗുരുതരമായി തുടരുന്നു. മുന്‍പ് 750 മീറ്ററോളം ദൂരത്തില്‍ നടക്കാമായിരുന്ന വഴികളടക്കം കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയില്‍ പൂര്‍ണ്ണമായും കടലെടുത്തതോടെ പലയിടത്തും റോഡുകള്‍ ഇല്ലാതാകുകയും ആളുകള്‍ ഒറ്റപ്പെടുകയും ചെയ്ത സാഹചര്യമാണുള്ളത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





