27
Nov 2024
Sun
27 Nov 2024 Sun
8 cars charred after container lorry caught fire

കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ച് എട്ടുകാറുകള്‍ കത്തിനശിച്ചു. മുംബൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് കാറുകളുമായി പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറി തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ രഞ്‌ജോളില്‍ വച്ചാണ് തീപിടിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണ്ടെയ്‌നറില്‍ നിന്ന് തീ കാറുകളിലേക്കും പകരുകയായിരുന്നു. ഉടന്‍ തന്നെ അഗ്നിശമനസേനയെത്തി തീയണച്ചു. അപകടം മൂലം ഏറെസമയം ഗതാഗതം തടസ്സപ്പെട്ടു.