ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യാന്‍ പുഴയിലിറങ്ങിയ എട്ടുപേര്‍ ഒഴുക്കില്‍പെട്ടു മരിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് ദാരുണമായ സംഭവം. വസ്‌ന സോഗതി എന്ന ഗ്രാമത്തില്‍ നിന്ന് വെള്ളിയാഴ്ച ഉച്ചയോടെയാണ് 9 യുവാക്കള്‍ മേഷ് വോ നദിയില്‍ ഗണപതി വിഗ്രഹം ഒഴുക്കാനെത്തിയതെന്ന് ഗാന്ധിനഗര്‍ ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് ഡി റ്റി ഗോഹില്‍ പറഞ്ഞു.
|
ഗണപതി വിഗ്രഹം നിമജ്ജനം ചെയ്ത ശേഷം യുവാക്കള്‍ കുളിക്കാനിറങ്ങിയെന്നും ഇതിനിടെ ഒരാള്‍ ഒഴുക്കില്‍ പെടുകയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റുള്ളവരും അപകടത്തില്‍ പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എട്ടുപേരാണ് ഒഴുക്കില്‍പെട്ടതും ഇവരെല്ലാം മരിക്കുകയും ചെയ്തു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





