15
Aug 2025
Mon
15 Aug 2025 Mon
8 year old boy killed by leopard in Valparai

തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ മറ്റൊരു കുട്ടിയെ കൂടി പുലി കടിച്ചുകൊന്നു. വാല്‍പ്പാറ വേവര്‍ലി എസ്റ്റേറ്റിലുണ്ടായ പുലിയുടെ ആക്രമണത്തില്‍ എട്ടുവയസ്സുകാരനാണ് കൊല്ലപ്പെട്ടത്. അസം സ്വദേശികളുടെ മകന്‍ നൂറിന്‍ ഇസ് ലാമാണ് മരിച്ചത്. വൈകീട്ട് ആറരയോടെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സഹോദരന് പാല്‍ വാങ്ങാനായി പുറത്തേക്ക് പോയ കുട്ടിയെ ഏറെ നേരമായിട്ടും കാണതായതോടെ പിതാവ് അന്വേഷിച്ച് പോവുകയായിരുന്നു. തിരച്ചിലില്‍ കുട്ടി കൊണ്ടുപോയ പാത്രം വഴിയില്‍ കണ്ടെത്തി. നാട്ടുകാരെ കൂട്ടി നടത്തിയ തിരച്ചില്‍ ആണ് പുലി ഭക്ഷിച്ച മൃതദേഹം കണ്ടെത്തിയത്. വാല്‍പ്പാറയില്‍ ഒരു മാസം മുമ്പ് നാലു വയസ്സുകാരിയെ ആണ് പുലി കൊന്ന് തിന്നത്.

ALSO READ: പുലി പിടിച്ചുകൊണ്ടുപോയ ബാലികയുടെ മൃതദേഹം കണ്ടെത്തി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക