29
Jun 2025
Sat
29 Jun 2025 Sat
dead body of missing girl in leopard attack found from forest

തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. പകുതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. എസ്റ്റേറ്റ് ലയത്തില്‍ നിന്ന് 300 മീറ്റര്‍ മാറി കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകളാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ട് വീടിനു മുന്നില്‍ കളിക്കുകയായിരുന്ന കുട്ടിയെ പുലി കടിച്ചെടുത്തുകൊണ്ടുപോവുകയായിരുന്നു.

കുഞ്ഞിനായി ഇന്നലെ വൈകിട്ട് മുതല്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇന്ന് രാവിലെ മുതല്‍ കാട്ടില്‍ നടത്തിയ വ്യാപക തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ അടിയന്തര ധനസഹായം തമിഴ്‌നാട് സര്‍ക്കാര്‍ അനുവദിച്ചു. ഇതില്‍ അമ്പതിനായിരം രൂപ ഇന്ന് തന്നെ കൈമാറും.  കഴിഞ്ഞമാസമാണ് ദമ്പതികള്‍ ജോലിക്കായി വാല്‍പ്പാറയില്‍ എത്തിയത്.

ALSO READ: വാല്‍പ്പാറയില്‍ വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക