രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ എട്ടുവയസ്സുള്ള ദലിത് ബാലനെ ക്രൂരമായി മര്‍ദ്ദിക്കുകയും മരത്തില്‍ തലകീഴായി കെട്ടിത്തൂക്കുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. കൂടാതെ മറ്റ് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളം വെച്ച പാത്രം സ്പര്‍ശിച്ചതിനാണ് കുട്ടിയെ ആക്രമിച്ചതെന്നാണ് ആരോപണം. ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ കുട്ടിയുടെ അമ്മയെയും മുത്തശ്ശിയെയും മര്‍ദ്ദിച്ചു.
|
കഴിഞ്ഞ വെള്ളിയാഴ്ച ഭാക്കര്പുര ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് കുട്ടിയുടെ അമ്മ പൂരീ ദേവി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. കുട്ടിയുടെ മൊഴി പ്രകാരം നര്നാറാം പ്രജാപത്, ദേമാറാം പ്രജാപത് എന്നീ രണ്ട് പേര് അവനോട് ഒരു കുളിമുറി വൃത്തിയാക്കാനും മാലിന്യം ശേഖരിക്കാനും ആവശ്യപ്പെട്ടു. ജോലി പൂര്‍ത്തിയാക്കിയ ശേഷം കുട്ടി കുടിക്കാന്‍ വെള്ളം ചോദിക്കുകയും അവരുടെ പാത്രത്തില്‍ സ്പര്‍ശിക്കുകയും ചെയ്തതാണ് പ്രകോപനത്തിന് കാരണം.
പ്രതികള്‍ കുട്ടിയെ നര്നാറാമിന്റെ വീട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോവുകയും മരത്തില്‍ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദനം തുടരുകയും ചെയ്തു.
ALSO READ: ആര്‍എസ്എസ് റൂട്ട് മാര്‍ച്ച് ജനക്കൂട്ടം തടഞ്ഞു; സംഘര്‍ഷവും ലാത്തിച്ചാര്‍ജും
കുട്ടിയുടെ ഒരു ബന്ധു ഈ സംഭവം ഫോണില്‍ പകര്‍ത്തി തുടങ്ങിയതോടെയാണ് മര്‍ദ്ദനം അവസാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതിന് തൊട്ടുപിന്നാലെ പ്രതികള്‍ പൂരീ ദേവിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും അവരെയും അവരുടെ അമ്മായിയമ്മയെയും ആക്രമിക്കുകയും ചെയ്തു.
”പ്രാഥമിക അന്വേഷണത്തിലും വൈദ്യപരിശോധനയിലും കുട്ടിക്ക് ക്രൂരമായ മര്‍ദ്ദനമേല്‍ക്കുകയും തലകീഴായി കെട്ടിത്തൂക്കുകയും ചെയ്തു എന്ന് സ്ഥിരീകരിച്ചു. എന്നാല്‍, വെള്ളം വെച്ച പാത്രം സ്പര്ശിച്ചതാണ് മര്‍ദ്ദനത്തിന് കാരണമെന്ന ആരോപണം ഇപ്പോഴും അന്വേഷണത്തിലാണ്,” സര്‍ക്കിള്‍ ഓഫീസര്‍ സുഖ്റാം ബിഷ്ണോയ് പറഞ്ഞു.
നര്നാറാം, ദേമാറാം, രൂപാറാം പ്രജാപത് എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതായും ഇവര്‍ എല്ലാവരും ഭാക്കര്പുര സ്വദേശികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരതീയ ന്യായ സംഹിത (BNS) സെക്ഷന്‍ 115(2) (സ്വമേധയാ മുറിവേല്‍പ്പിക്കല്‍), സെക്ഷന്‍ 127(2) (തെറ്റായി തടഞ്ഞുവെക്കല്‍), സെക്ഷന്‍ 137(2) (തട്ടിക്കൊണ്ടുപോകല്‍) എന്നീ വകുപ്പുകള്‍ക്ക് പുറമെ പട്ടികജാതി-പട്ടികവര്‍ഗ്ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം എന്നിവ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
English Summary
In Rajasthan’s Barmer district, an eight-year-old Dalit boy was severely beaten and hung upside down from a tree for allegedly touching a water pot. The incident, which took place in Bhakharpura village, involved three men—Narnaram Prajapat, Demaram Prajapat, and Ruparam Prajapat. A





